സംസ്ഥാനത്ത് മഴ ഇനിയും കനക്കും. ഈ വരുന്ന ഞായറാഴ്ചയോടെ മഴ ശക്തമാകാനാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനുമാണ് സാധ്യത. ഇന്നും നാളെയും മഴയുടെ ശക്തി താത്ക്കാലികമായി കുറയുമെങ്കിലും ഞായറാഴ്ചയോടെ സ്ഥിതി മാറിയേക്കും
ഇന്ന് സംസ്ഥാനത്ത് 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പൊതുവിൽ മഴ ദുർബലമാകാനാണ് സാധ്യത. നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് നാളെ യെല്ലോ അലർട്ടെങ്കിലും പ്രഖ്യാപിച്ചിട്ടുള്ളത്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു. നാളെയോടെ തീവ്ര ന്യൂന മർദ്ദമായും ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും ശക്തി പ്രാപിച്ച് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യത. നിലവിലെ അറബികടൽ ന്യൂന മർദ്ദവും ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദത്തിന്റെയും സ്വാധീനഫലമായി ഇടി മിന്നൽ തുലാവർഷ മഴക്ക് പകരം താത്ക്കാലികമായി കാലവർഷ ടൈപ്പ് മഴ തിങ്കളാഴ്ച / ചൊവ്വാഴ്ച കൂടിയും കുറഞ്ഞും തുടർന്നേക്കും. ബംഗാൾ ന്യൂന മർദ്ദം തീരത്തോട് അടുക്കുന്നതിന് അനുസരിച്ച് ഞായറാഴ്ച – തിങ്കളാഴ്ച യോടെ മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു.













Discussion about this post