ന്യൂഡൽഹി : തുടർച്ചയായി ഉണ്ടാകുന്ന ഭൂകമ്പങ്ങളും ക്ഷാമവും കാരണം ദുരിതം നേരിടുന്ന അഫ്ഗാനിസ്ഥാനിലേക്ക് സഹായം എത്തിച്ച് ഇന്ത്യ. ഭക്ഷണ വസ്തുക്കളും മരുന്നുകളും ഉൾപ്പെടെ 40 ട്രക്ക് അവശ്യ വസ്തുക്കളാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചിരിക്കുന്നത്. ഇന്ത്യൻ പതാകകളുള്ള ട്രക്കുകൾ കാബൂളിലെ തെരുവുകളിൽ എത്തിയപ്പോൾ കുട്ടികൾ ഉൾപ്പെടെ വലിയ ജനക്കൂട്ടമാണ് സ്വീകരിക്കാനായി എത്തിയത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ താലിബാൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രിയായിരുന്ന അമീർ ഖാൻ മുത്തഖിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് വലിയ തോതിലുള്ള മാനുഷിക സഹായം എത്തിച്ചിരിക്കുന്നത്. ഇന്ത്യ യാതൊരു സ്വാർത്ഥ ലക്ഷ്യവുമില്ലാതെ ഞങ്ങളെ പിന്തുണച്ചുവെന്നായിരുന്നു അമീർ ഖാൻ മുത്തഖി തന്റെ ഇന്ത്യാ സന്ദർശന വേളയിൽ വ്യക്തമാക്കിയിരുന്നത്.
ഇന്ത്യ ഇതിനകം തന്നെ 20 ആംബുലൻസുകൾ അഫ്ഗാനിസ്ഥാന് സമ്മാനിച്ചിരുന്നു. കൂടാതെ ഇപ്പോൾ എംആർഐ, സിടി സ്കാൻ മെഷീനുകൾ എന്നിവയും അയയ്ക്കാൻ ഒരുങ്ങുകയാണ്. അഫ്ഗാനിസ്ഥാനിൽ സ്കൂളുകളും ആശുപത്രികളും നിർമ്മിക്കുന്നതിനും ഇന്ത്യൻ സഹായം ലഭ്യമാക്കുന്നുണ്ട്. മാനവികതയുടെ ഒരു ഉദാഹരണമാണ് ഇന്ത്യയുടെ ഈ നീക്കമെന്ന് കഴിഞ്ഞദിവസം റഷ്യ ഇന്ത്യയിലെ പ്രശംസിക്കുകയും ചെയ്തിരുന്നു.









Discussion about this post