ലഖ്‌നൗ : കന്യകാത്വ സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്ന് 13 വയസ്സുകാരിയെ മദ്രസയിൽ നിന്നും പുറത്താക്കിയതായി പരാതി. ഉത്തർപ്രദേശിൽ ആണ് സംഭവം നടന്നത്. മൊറാദാബാദിലെ പക്ബറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡൽഹി റോഡിലുള്ള ഒരു മദ്രസയിൽ ആണ് 13 വയസ്സുള്ള ഒരു പെൺകുട്ടിയോട് കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
പെൺകുട്ടിയും കുടുംബവും ഈ ആവശ്യത്തിന് വിസമ്മതിച്ചതിനെ തുടർന്ന് മദ്രസ അധികൃതർ കുട്ടിയുടെ പേര് വെട്ടുകയും നിർബന്ധിച്ച് ടിസി നൽകുകയും ചെയ്തു എന്നാണ് പരാതി. പ്രവേശന സമയത്ത് മദ്രസയിൽ നിന്ന് ഈടാക്കിയ ഫീസ് പോലും തിരികെ നൽകിയില്ല എന്നും പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ചണ്ഡീഗഢ് സ്വദേശിനിയായ പെൺകുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബം മൊറാദാബാദ് എസ്എസ്പി സത്പാൽ ആന്റിലിന് പരാതി നൽകി. പക്ബറയിലെ ലോധിപൂരിലുള്ള ഒരു മദ്രസയിൽ നിന്നുമാണ് പെൺകുട്ടിക്ക് ഈ ദുരനുഭവം ഉണ്ടായത്. 35,000 രൂപ നിക്ഷേപിച്ചാണ് പെൺകുട്ടിക്ക് ഏഴാം ക്ലാസിൽ അഡ്മിഷൻ എടുത്തിരുന്നത് എന്നാണ് പരാതിക്കാരൻ സൂചിപ്പിക്കുന്നത്. പരാതിയിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.









Discussion about this post