ലൈംഗികാരോപണങ്ങൾ വിവാദമായതോടെ നടി റോഷ്‌നയ്‌ക്കെതിരെ വിമർശനവുമായി നടൻ അജ്മൽ അമീർ. അവർ പ്രശസ്തിയ്ക്കായി തന്റെ പേര് ഉപയോഗിക്കുന്നത് തുടരട്ടെ എന്നാണ് അജ്മൽ അമീർ പറയുന്നത്. ആരുടേയും പേരെടുത്ത് പറയാതെയാണ് അജ്മൽ അമീറിന്റെ പ്രതികരണം.
ക്ഷമയും ശാന്തതയുമാണ് തന്റെ ശക്തി എന്ന് പറഞ്ഞാണ് നടന്റെ പോസ്റ്റ്. അവരുടെ പ്രശസ്തിക്കായി തന്റെ പേര് ഉപയോഗിക്കട്ടെയെന്നും നിശബ്ദനായി ഇതെല്ലാം നോക്കി കാണുകയാണെന്നും നടൻ കുറിപ്പിലൂടെ പറയുന്നു. അവർ പറയട്ടെയെന്നും അവരുടെ പ്രശസ്തിക്കായി നിങ്ങളുടെ പേര് ഉപയോഗിക്കട്ടെ, അവർ നിങ്ങളെ അപമാനിക്കാനും വഞ്ചിക്കാനും തകർക്കാനും ശ്രമിക്കട്ടെയെന്നും എന്നിരുന്നാലും ക്ഷമിക്കുക എന്നാണ് നടൻ പറയുന്നത്. ഓരോ അവസാനവും ഒരു പുതിയ തുടക്കമാകുമെന്നും വീണ്ടും ഉയിർത്തെഴുന്നേൽക്കുക എന്നാണ് അജ്മൽ അമീർ കുറിച്ചത്.
എത്ര നല്ല വെള്ളപൂശൽ, ചുമ്മാ ഇൻബോക്‌സ് നോക്കിയപ്പോ ദേ കിടക്കുന്നു അണ്ണന്റെ എ.ഐ മെസേജ്’ എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ റോഷ്ന കുറിച്ചത്. മെസേജിന്റെ സ്‌ക്രീൻഷോട്ടും താരം പങ്കുവെച്ചിരുന്നു.













Discussion about this post