കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ക്രിക്കറ്റിൽ, വിരാട് കോഹ്‌ലിയും റൺ സ്കോറിംഗും പര്യായങ്ങളാണ്. ഇതിഹാസ താരം ഒന്നിലധികം ഇന്നിംഗ്‌സുകളിൽ റൺസ് നേടുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയൊന്നും ആരാധകർ അങ്ങനെ ഇങ്ങനെ ആരാധകർ കണ്ടിട്ടുണ്ടാകില്ലേ. ഇതിഹാസ കരിയറിലെ ഏറ്റവും വലിയ നേട്ടമായിരുന്നു സ്ഥിരത സ്ഥിരത.
നിലവിൽ ഏകദിനത്തിൽ മാത്രം കളിക്കുന്ന കോഹ്‌ലി ചാമ്പ്യൻസ് ട്രോഫി ഫൈനലിനുശേഷം ഒരു മത്സരത്തിൽ പോലും ഭാഗമായിരുന്നില്ല. നീണ്ട ഇടവേളക്ക് ശേഷം താരം തിരിച്ചെത്തിയതോ ഓസ്‌ട്രേലിയൻ ഏകദിന പരമ്പരയിൽ. കേവലം നെറ്റ്‌സ് പരിശീലനത്തിന്റെ ബലത്തിൽ മാത്രം മത്സരം കളിക്കാനിറങ്ങിയ താരം ആദ്യ രണ്ട് ഏകദിനത്തിലും ഇറങ്ങിയെങ്കിലും പൂജ്യനായി മടങ്ങി.
പിന്നെ കാലം കഴിഞ്ഞു എന്നും, വിരമിക്കുന്നതാണ് നല്ലതെന്നും ഒകെ പറഞ്ഞ് ട്രോളുകൾ വന്നു. എന്നാൽ അയാളുടെ ക്‌ളാസും മാസും ഈ നാളുകളിലൊക്കെ കണ്ടിട്ടുള്ളവർ തന്നെ 2 തവണ അയാൾ പൂജ്യനായി മടങ്ങിയപ്പോൾ കുറ്റപ്പെടുത്താൻ മുന്നിൽ വന്നു. ഇന്ന് മൂന്നാം ഏകദിനത്തിൽ ഒരുപക്ഷെ വീണ്ടും നിരാശപെടുത്തിയാൽ അയാൾ വിരമിക്കും എന്ന് വരെ ചിലർ പറഞ്ഞു.
ഓസ്ട്രേലിയ ഉയർത്തിയ 237 റൺ പിന്തുടർന്ന് ഇന്ത്യ ബാറ്റിംഗിന് ഇറങ്ങുമ്പോൾ മികച്ച തുടക്കമാണ് ഗിൽ- രോഹിത് സഖ്യം ഇന്ത്യക്കായി നൽകിയത്. ഗിൽ പുറത്തായതിന് പിന്നാലെ കോഹ്‌ലി കളത്തിൽ ഇറങ്ങുമ്പോൾ സിഡ്‌നി ഗ്രൗണ്ട് മുഴുവൻ അയാൾക്കായി കൈയടിച്ചു. ഒരുപക്ഷെ അവസാന ഓസ്‌ട്രേലിയൻ പരമ്പര കളിക്കുന്ന അയാളെ യാത്രയാക്കുക ആയിരുന്നു അവർ ചെയ്തത്.
തന്റെ ആദ്യ പന്തിൽ തന്നെ കോഹ്‌ലി ഫ്ലിക്ക് ചെയ്തുകൊണ്ട് സിംഗിൾ എടുക്കുക ആയിരുന്നു. സിംഗിൾ നേടിയയുടൻ, അദ്ദേഹം വായുവിൽ പഞ്ച് ചെയ്യുന്നതും ടൂറിലെ തന്റെ ആദ്യ റൺസ് ആഘോഷിക്കുന്നതാണ് ആരാധകർ കണ്ടു. കോഹ്‌ലിയുടെ ആംഗ്യത്തിലൂടെ ആ സിംഗിൾ അദ്ദേഹത്തിന് എത്രത്തോളം വിലപ്പെട്ടതാണെന്ന് വ്യക്തമായി. തന്റെ മികച്ച കരിയറിൽ ഒരു സിംഗിൾ നേടിയതിൽ അദ്ദേഹത്തിന് ഇതിനേക്കാൾ വലിയ ആശ്വാസം ലഭിക്കാനില്ല എന്നാണ് ആരാധകർ പറയുന്നത്.
നിലവിൽ അർദ്ധ സെഞ്ച്വറി പിന്നിട്ടിരിക്കുന്ന കോഹ്‌ലി ഫോമിലേക്ക് മടങ്ങിവന്നതിന്റെ സൂചന കാണിച്ചു തന്നിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ മികച്ച രീതിയിൽ കളിക്കുന്ന രോഹിതും അർദ്ധ സെഞ്ച്വറി പിന്നിട്ടിരിക്കുന്നു.
So many emotions! ☺️🥹❤️
He’s off the mark & the crowd has made its happiness loud and clear! 🙌
Will we witness a Chase Master special from #ViratKohli tonight? 🔥#AUSvIND 👉 3rd ODI | LIVE NOW 👉 https://t.co/0evPIuANAu pic.twitter.com/SZiBRnnvUY
— Star Sports (@StarSportsIndia) October 25, 2025













Discussion about this post