അലർജിയുള്ളപ്പോഴേ,അതുമല്ലെങ്കിൽ ജലദോഷം പിടിക്കുമ്പോഴോ നമ്മളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് തുമ്മൽ. പൊതുവിടങ്ങളിലാണെങ്കിൽ തുമ്മാൻ തോന്നുമ്പോഴേക്കും അസ്വസ്ഥത തോന്നി പലപ്പോഴും നമ്മളത് പിടിച്ചുവയ്ക്കാറുണ്ട്. മൂക്കും വായും ശക്തിയിൽ പിടിച്ച് തുമ്മലിനെ ഓടിച്ചുവിടും. എന്നാൽ ഈ ശീലം ഒട്ടും നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തുമ്മൽ നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രതികരണമാണ് മൂക്കിലോ തൊണ്ടയിലോ കടന്നുപോകുന്ന പൊടി, അണുക്കൾ, അലർജികൾ എന്നിവ പുറത്താക്കാനുള്ള മാർഗം.അത് തടയുന്നത് ശരീരത്തിൻറെ സുരക്ഷാ സംവിധാനത്തെ തടസ്സപ്പെടുത്തുന്നതുപോലെ തന്നെയാണ്.
മൂക്കിനുള്ളിൽ പൊടിയോ മറ്റ് വസ്തുക്കളോ കയറിയാൽ ഉടനെ തലച്ചോറിന് സന്ദേശം കിട്ടും. അതോടെ, ഒന്നാഞ്ഞു തുമ്മാൻ ശരീരം തയ്യാറാവും. വയറിലെയും തൊണ്ടയിലെയും നെഞ്ചിലേയും പേശികൾ മുറുകും. നാവ് വായയുടെ മുകളിലേക്ക് വളയും. കൺപോളകൾ അടയും. ഇതെല്ലാം നിമിഷനേരം കൊണ്ട് സംഭവിക്കും. തുമ്മുമ്പോൾ നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒരു സെക്കന്റ് നേരം നിൽക്കുന്നു. തുമ്മി കഴിഞ്ഞയുടൻ വീണ്ടും പ്രവർത്തനം തുടങ്ങുന്നു.മണിക്കൂറിൽ 100 മൈൽ വേഗതയിൽ പതിനായിരക്കണക്കിന് തുള്ളികൾ മൂക്കിൽ നിന്ന് പുറത്തു വിടുന്നുണ്ടെന്നാണ് പറയുന്നത്
തുമ്മൽ പിടിച്ചുവയ്ക്കുന്നതോടെ തൊണ്ട, ചെവി തുടങ്ങി പല അവയവങ്ങൾക്കും കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഗുരുതരമായ കേസുകളിൽ കണ്ണുകളിലേയോ തലച്ചോറിലേയോ രക്തക്കുഴലുകൾക്ക് വരെ വിള്ളൽ സംഭവിച്ചേക്കാം.തുമ്മൽ പിടിച്ചുവച്ചതിന് പിന്നാലെ ഇരട്ടി ശക്തിയിൽ തുമ്മൽ പുറത്തേക്ക് വരുന്നത് വാരിയെല്ലിൽ പൊട്ടൽ വരെയുണ്ടാക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.തുമ്മൽ പിടിച്ചു വെക്കുന്നത് കർണ്ണപടം പൊട്ടിക്കും
തുമ്മലിന്റെ ഗുണങ്ങൾ
മൂക്ക് ശുദ്ധമാക്കുന്നു – പൊടി, പുക, അണു എന്നിവ പുറത്താക്കുന്നു.
ശ്വാസകോശത്തെ സംരക്ഷിക്കുന്നു – അണുക്കൾ കടക്കാതിരിക്കാൻ.
മസ്തിഷ്‌കത്തിന് ഓക്‌സിജൻ സപ്ലൈ വർധിപ്പിക്കുന്നു – തുമ്മലിന് ശേഷമുള്ള ആഴത്തിലുള്ള ശ്വാസം മനസിനെ ശാന്തമാക്കും.













Discussion about this post