ശനിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ഇന്ത്യൻ ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യരെ കൂടുതൽ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബിസിസിഐ സ്ഥിതീകരിച്ചു. ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സിന്റെ 33-ാം ഓവറിൽ സീം ബൗളിംഗ് ഓൾറൗണ്ടർ ഹർഷിത് റാണയുടെ ഷോർട്ട് ബോൾ കളിച്ച അലക്‌സ് കാരിക്ക് പിഴക്കുന്നു.
ബാക്ക്‌വേഡ് പോയിന്റിൽ നിന്ന അയ്യർ പിന്നോട്ട് ഓടി ഡീപ്പ് തേർഡ് മാന്റെ അടുത്തേക്ക് എത്തുന്നു. ഫുൾ ലെങ്ത് ഡൈവിലൂടെ ക്യാച്ച് പൂർത്തിയാക്കുന്നു . ആ ശ്രമം ഇന്ത്യയ്ക്ക് നിർണായക വിക്കറ്റ് നൽകി, പക്ഷേ അയ്യർ ഇടതുവശം ചേർന്നാണ് നിലത്തുവീണത്. അതിനുശേഷം, സഹതാരങ്ങളുടെയും ഫിസിയോ കമലേഷ് ജെയിനിന്റെയും പിന്തുണയോടെ ഗ്രൗണ്ട് വിട്ട അയ്യർ പിന്നെ തിരിച്ചുവന്നില്ല.
“സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഫീൽഡ് ചെയ്യുന്നതിനിടെ ഇന്ത്യൻ ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യറുടെ ഇടതു വാരിയെല്ലിന് പരിക്കേറ്റു. കൂടുതൽ വിലയിരുത്തലിനും പരിക്ക് വിലയിരുത്താനും അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി,” ബിസിസിഐ ഔദ്യോഗിക അപ്‌ഡേറ്റിൽ പറഞ്ഞു.
അയ്യറുടെ പരിക്ക് ഇന്ത്യയ്ക്ക് വരും കാലങ്ങളിൽ വമ്പൻ തിരിച്ചടിയാണ്. വലംകൈയ്യൻ ബാറ്റ്‌സ്മാൻ വൈസ് ക്യാപ്റ്റനെന്ന നിലയിൽ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു, അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ 61 റൺസ് നേടിയതും ഇതിൽ ഉൾപ്പെടുന്നു. ടീമിന്റെ വരാനിരിക്കുന്ന അസൈൻമെന്റുകൾക്ക് മുമ്പ് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് സൂക്ഷ്മമായി നിരീക്ഷിക്കും. വരും മാസങ്ങളിൽ ഇന്ത്യ സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻഡിനുമെതിരായ ഏകദിന മത്സരങ്ങളും കളിക്കും.













Discussion about this post