അഫ്ഗാനിസ്താനെതിരെ വീണ്ടും ഭീഷണി ആവർത്തിച്ച് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇസ്താംബൂളിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ അഫ്ഗാനിസ്താനുമായി ഒരു കരാറിലെത്താൻ സാധിക്കാത്തത് ‘ തുറന്ന യുദ്ധത്തിലേക്ക്’ നയിച്ചേക്കാമെന്ന് പാക് പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ ഒരു കരാറിലെത്താൻ കഴിയാത്തത് തുറന്ന യുദ്ധത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് പാക് പ്രതിരോധമന്ത്രിയുടെ പരമാർശം.
നേരത്തെ പാക്-അഫ്ഗാൻ സംഘർഷത്തിൽ ഇന്ത്യ വൃത്തികെട്ട കളി കളിയ്ക്കാൻ സാധ്യതയുണ്ടെന്നും അത് തള്ളിക്കളയാനാവില്ലെന്നും ഖ്വാജ ആസിഫ് ആരോപിച്ചിരുന്നു. പാകിസ്താൻ രണ്ട് മുന്നണികളിലേക്കുള്ള യുദ്ധത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.













Discussion about this post