ന്യൂഡൽഹി : തമിഴ്നാടിന്റെ യും ആന്ധ്രപ്രദേശിന്റെയും തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബർ അവസാന ആഴ്ചയിൽ നിരവധി സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദത്തിന്റെ പരിണിതഫലമായിട്ടായിരിക്കും വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കുക.
ബംഗാളിൽ ഉൾക്കടലിൽ രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം വൈകാതെ തന്നെ ചുഴലിക്കാറ്റായി മാറുകയും തുടർന്ന് തീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിട്ടുള്ള ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി ഒക്ടോബർ 26 ഓടെ ആഴത്തിലുള്ള ന്യൂനമർദമായി ശക്തി പ്രാപിക്കുകയും ഒക്ടോബർ 27 ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലും ഒരു ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്നാണ് ഐഎംഡി അറിയിച്ചിട്ടുള്ളത്.
ഒക്ടോബർ 28ന് വൈകുന്നേരമോ രാത്രിയോ ഈ ചുഴലിക്കാറ്റ് കാക്കിനാഡയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ആന്ധ്രാപ്രദേശ് തീരം തൊടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ കാലയളവിൽ മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.









Discussion about this post