വീട് വൃത്തിയാക്കാതെ അലങ്കോലമാക്കി ഇട്ട ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ഇന്ത്യൻ വംശജയായ യുവതി യുഎസിൽ അറസ്റ്റിൽ. നോർത്ത് കരോലിനയിലെ താമസക്കാരിയായ ചന്ദ്രപ്രഭ സിംഗ് എന്ന സ്ത്രീയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. എലിമെന്ററി സ്‌കൂളിലെ ടീച്ചർ അസിസ്റ്റന്റായി ജോലി ചെയ്ത് വരികയാണ് ചന്ദ്രപ്രഭ സിംഗ്.
ഈ കഴിഞ്ഞ ഞായറാഴ്ച, ഭർത്താവ് അരവിന്ദ് സിംഗിന്റെ കഴുത്തിൽ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. നോർത്ത് കരോലിനയിലെ ഷാർലറ്റിലെ ബല്ലാന്റൈനിലാണ് സംഭവം. താൻ വീട് വൃത്തിയാക്കാത്തതിൽ ഭാര്യ നിരാശയായെന്നും ‘മനപ്പൂർവ്വം കത്തി ഉപയോഗിച്ച് തന്നെ ആക്രമിച്ചു’വെന്നും ചന്ദ്രപ്രഭയുടെ ഭർത്താവ് അരവിന്ദ് സിംഗ് ആരോപിക്കുന്നു. എന്നാൽ, വീട് അലങ്കോലമായി കിടക്കുകയായിരുന്നുവെന്നും വൃത്തിയാക്കാൻ പറഞ്ഞിട്ടും ഭർത്താവ് ചെയ്തില്ലെന്നും ഇതിനിടെ താൻ രാവിലത്തെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ കൈയിൽ കത്തി ഉണ്ടായിരുന്നപ്പോൾ അസ്വസ്ഥതയോടെ തിരിഞ്ഞ് നോക്കിയപ്പോൾ അബദ്ധത്തിൽ ഭർത്താവിൻറെ കഴുത്തിൽ കത്തി കൊള്ളുകയായിരുന്നു എന്നുമാണ് ചന്ദ്രപ്രഭ പറയുന്നത്.
യുവതിയെ പോലീസ് കോടതിയിൽ ഹാജരാക്കി.ഇലക്ട്രോണിക് മോണിറ്ററിംഗ് ഉപകരണം ധരിക്കുക, ഭർത്താവുമായി യാതൊരു ബന്ധവും പാടില്ലെന്നും തുടങ്ങിയ വ്യവസ്ഥകളോടെ അവർക്ക് ജാമ്യം അനുവദിച്ചു












Discussion about this post