ടെസ്റ്റ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ ബിസിസിഐയോടും സെലക്ടർമാരോടും അതൃപ്തി പ്രകടിപ്പിച്ച് അജിങ്ക്യ രഹാനെ രംഗത്ത്. രഞ്ജി ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരെ 303 പന്തിൽ നിന്ന് 159 റൺസ് നേടിയതിന് ശേഷമാണ് അജിങ്ക്യ രഹാനെ തന്റെ അഭിപ്രായം പറയുക ആയിരുന്നു. തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റി എട്ട് വിക്കറ്റിന് 406 റൺസ് എന്ന സ്കോറിൽ എത്തിക്കാൻ അദ്ദേഹത്തിന്റെ ഇന്നിംഗ്സ് സഹായിച്ചു.
2024-25 ലെ ബോർഡർ-ഗവാസ്കർ ട്രോഫി ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയതിന് ഇന്ത്യൻ സെലക്ടർമാരെ രഹാനെ രൂക്ഷമായി വിമർശിച്ചു. അടുത്ത് സമാപിച്ച അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-3 ന് പരാജയപ്പെട്ടപ്പോൾ അവിടെ രഹാനെ പോലെ ഒരു പരിചയസമ്പത്ത് ഉള്ള താരത്തിന്റെ കുറവ് അറിഞ്ഞു. അതിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയൻ മണ്ണിൽ ബോർഡർ- ഗവാസ്‌ക്കർ ട്രോഫി ജയിച്ചപ്പോൾ അതിൽ
“പ്രായം വെറും ഒരു സംഖ്യ മാത്രമാണ്, ഒരു കളിക്കാരനെന്ന നിലയിൽ, നിങ്ങൾക്ക് പരിചയസമ്പത്തുണ്ടെങ്കിൽ, നിങ്ങൾ ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പരമാവധി നൽകുന്നുണ്ടെങ്കിൽ, സെലക്ടർമാർ നിങ്ങളെ പരിഗണിക്കണമെന്ന് ഞാൻ കരുതുന്നു. ഇത് പ്രായത്തെക്കുറിച്ചല്ല. ഇത് മികവിനെക്കുറിച്ചാണ്, ഇത് അഭിനിവേശത്തെക്കുറിച്ചാണ്,” രഹാനെ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ബിസിസിഐയിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് അറിയിപ്പ് ഒന്നും കിട്ടിയില്ലെന്ന് മുംബൈ ബാറ്റ്സ്മാൻ വെളിപ്പെടുത്തി. 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കായി അവസാനമായി കളിച്ചതിനുശേഷം, ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തുക എന്ന തന്റെ ലക്ഷ്യത്തെക്കുറിച്ച് താൻ ബോധവാനാണെന്നും രഹാനെ പറഞ്ഞു.
“ഇത്രയും വർഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ശേഷം പരിചയസമ്പന്നരായ കളിക്കാരെ ഒഴിവാക്കിയപ്പോൾ എന്തോ ഒരു പോരായ്മയുണ്ടെന്ന് എനിക്ക് തോന്നി. ഞങ്ങൾ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ഇതിൽ ആശയവിനിമയം ഒന്നും നടന്നിട്ടില്ല.” അദ്ദേഹം പറഞ്ഞു.
“എനിക്ക് ഇപ്പോഴും കളി ആസ്വദിക്കാൻ കഴിയും. എന്റെ കൈയിലുള്ളതിൽ മാത്രമേ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ, അതായത് സാധ്യമായ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുക. എന്നെ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും അവരുടെ ഇഷ്ടം, പക്ഷേ ഇന്ത്യൻ ടീമിന് എന്നെ ഓസ്‌ട്രേലിയയിൽ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു, ആ വെല്ലുവിളിക്ക് ഞാൻ പൂർണ്ണമായും തയ്യാറായിരുന്നു,” രഹാനെ പറഞ്ഞു.
നേരത്തെ, അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെ മുഹമ്മദ് ഷമി വിമർശിച്ചിരുന്നു.













Discussion about this post