ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ടി 20 പരമ്പര ശുഭ്മാൻ ഗില്ലിന് വളരെ പ്രധാനപ്പെട്ടതായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഓപ്പണർ സ്ഥാനത്തിനായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ, സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും കടുത്ത പോരാട്ടം നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബുധനാഴ്ച കാൻബറയിൽ നടക്കുന്ന ആദ്യ മത്സരം നടക്കാനിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോൾ ആവേശ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് മത്സരങ്ങളിലും അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഗിൽ ഓപ്പണറായി ബാറ്റിംഗ് തുടരും. ‘ആകാഷ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ, സാംസണും ജയ്‌സ്വാളുമായി ഗിൽ ഓപ്പണിംഗ് സ്ഥാനത്തിനായി മത്സരിക്കാൻ സാധ്യതയുണ്ടെന്ന് മുൻ ഇന്ത്യൻ ഓപ്പണർ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ബാറ്റിംഗ് ഓർഡറിൽ സഞ്ജുവിനെ ഗില്ലിന് വേണ്ടി സ്ഥാനം മാറ്റിയ സാഹചര്യത്തിൽ.
“ഗില്ലിന് ഈ പരമ്പര വളരെ പ്രധാനപ്പെട്ടതായിരിക്കും. ഏകദിന ക്യാപ്റ്റനായി ഉയർത്തപ്പെട്ടപ്പോൾ റൺസ് നേടിയിരുന്നില്ല എന്നതിനാൽ അദ്ദേഹത്തിന് ഇത് പ്രധാനമാണ്. ഒരു പരമ്പരയിൽ നിരാശപ്പെടുത്തിയത് അത്ര വലിയ കാര്യമൊന്നും അല്ല. അവന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഒന്നും ഇല്ല” ചോപ്ര പറഞ്ഞു.
“അദ്ദേഹത്തിന് ശ്വാസം മുട്ടൽ നൽകുന്ന ചിലരുണ്ട്. ടീമിൽ തന്നെ ഒരാൾ ഉണ്ട്. സഞ്ജു സാംസൺ, ഓപ്പണറായി കളിക്കുകയും നന്നായി കളിക്കുകയും ചെയ്യുന്ന ആളാണ്. പലപ്പോഴും ടീം സഞ്ജു സാംസണിനോട് അനീതി കാണിക്കുന്നതായി തോന്നുന്നു. അതിനാൽ തന്നെ നിങ്ങൾ അദ്ദേഹത്തെ ഓപ്പണറാക്കുന്നില്ലെങ്കിൽ സമ്മർദ്ദമുണ്ടാകും” .
” ജയ്‌സ്വാളും അത് പോലെ ഒരു താരമാണ്. അവനെ പോലെ കഴിവുള്ള താരം ബെഞ്ചിലാണ് ഇരിക്കുന്നത്. അങ്ങനെ ഒരു താരത്തെ കളത്തിൽ ഇറങ്ങിയാൽ നന്നായി കളിക്കും. അതിനാൽ അവനും ഗില്ലിന് സമ്മർദ്ദം സൃഷ്ടിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു
ശുഭ്മാൻ ഗിൽ 28 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 141.28 എന്ന സ്ട്രൈക്ക് റേറ്റിൽ 705 റൺസ് നേടിയപ്പോൾ സഞ്ജു സാംസൺ 42 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 147.98 എന്ന അൽപ്പം മികച്ച സ്ട്രൈക്ക് റേറ്റിൽ 993 റൺസ് നേടിയിട്ടുണ്ട്. യശസ്വി ജയ്‌സ്വാൾ ആകട്ടെ 22 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 164.31 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 723 റൺസ് നേടിയിട്ടുണ്ട്.













Discussion about this post