മുൻ ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ്, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത്. തന്റെ ഭരണകാലത്ത് ഇന്ത്യൻ ടീമിനെ പിഴയിൽ നിന്ന് രക്ഷിക്കാൻ ബിസിസിഐ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിരമിച്ച ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവ് കൂടിയായ ബ്രോഡ് ഒരു അഭിമുഖത്തിൽ ഈ കാര്യങ്ങൾ വിശദീകരിച്ചു. ഒരു മത്സരത്തിൽ “നന്നായി” പെരുമാറാനും ഇന്ത്യൻ ടീമിനെ സ്ലോ ഓവർ റേറ്റ് പിഴയിൽ നിന്ന് ഒഴിവാക്കാനുള്ള വഴികൾ കണ്ടെത്താനും നിർദ്ദേശിച്ചുകൊണ്ട് നേരിട്ട് ഒരു ഫോൺ കോൾ ലഭിച്ചതായി ബ്രോഡ് അവകാശപ്പെട്ടു.
കളി അവസാനിക്കുമ്പോൾ ഇന്ത്യ മൂന്നോ നാലോ ഓവറുകൾ ബാക്കിയുണ്ടായിരുന്നെന്നും, ഈ കുറ്റം യാന്ത്രികമായി പിഴയായി കണക്കാക്കാമെന്നും ബ്രോഡ് ചൂണ്ടിക്കാട്ടി. ബിസിസിഐയുടെ സമ്മർദ്ദം കാരണം, ഓവർ റേറ്റ് പിഴ പരിധിക്ക് താഴെ കൊണ്ടുവരാൻ താൻ കൃത്ര്യമത്വം കാണിച്ചു എന്നും ബ്രോഡ് പറഞ്ഞു.
ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ തന്റെ ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കായികരംഗം ഗണ്യമായി രാഷ്ട്രീയമായി മാറിയിരിക്കുന്നുവെന്ന് ബ്രോഡ് അഭിമുഖത്തിൽ പറഞ്ഞു. “ഇന്ത്യയുടെ കൈയിലാണ് പണം മുഴുവൻ. ഇപ്പോൾ പല വിധത്തിൽ അവർ ഐസിസിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. ഇപ്പോൾ ക്രിക്കറ്റ് മുമ്പത്തേക്കാൾ വളരെ വലിയ ഒരു രാഷ്ട്രീയ കളിയായതിനാൽ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നില്ല എന്നതിൽ എനിക്ക് സന്തോഷമുണ്ട്,”
സ്ലോ ഓവർ റേറ്റ് എപ്പിസോഡ് വിവരിക്കുമ്പോൾ, ഫോൺ കോൾ ടീം ഇന്ത്യയോട് എങ്ങനെ മൃദുവായി പെരുമാറാൻ തന്നെ നിർബന്ധിതനാക്കി എന്ന് ബ്രോഡ് വെളിപ്പെടുത്തി. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന സമയത്താണ് സംഭവം നടന്നത്. എന്നിരുന്നാലും, ഗാംഗുലി ഉൾപ്പെട്ട മറ്റൊരു അവസരത്തിൽ, താൻ നിയമങ്ങൾക്കൊപ്പം നിൽക്കുകയും ടീമിനെ ശിക്ഷിക്കുകയും ചെയ്തുവെന്ന് ബ്രോഡ് പറഞ്ഞു.
“ഒരു മത്സരത്തിൽ നിശ്ചിത സമയത്ത് ഇന്ത്യ മൂന്നോ നാലോ ഓവറുകൾ പിന്നിലായിരുന്നു. അതിനാൽ തന്നെ പിഴയാണ് ശരിക്കും ഇടേണ്ടത്. അപ്പോൾ എനിക്കൊരു ഫോൺ കോൾ വന്നു-” ഇത് ഇന്ത്യയാണ്, അതിനാൽ മാന്യമായി പെരുമാറുക” അതോടെ ഞാൻ കൃത്രിമ രീതിയിലൂടെ പിഴ ഒഴിവാക്കി.”
“അടുത്ത കളിയിലും അത് തന്നെ സംഭവിച്ചു. ഓവർ സമയത്ത് തീർന്നില്ല. അന്നത്തെ നായകൻ ഗാംഗുലിക്ക് അതൊന്നും പ്രശ്നം ആയിരുന്നില്ല. എന്തായാലും അന്നും ഇന്ത്യ ഓവർ നിരക്കിൽ പിന്നിലായി. പക്ഷെ ഞാൻ അന്നത്തെ മത്സരത്തിലെ തെറ്റിന് പിഴയിട്ടു. ഇപ്പോൾ ക്രിക്കറ്റ് കൂടുതൽ രാഷ്ട്രീയ കളിയായി മാറിയിരിക്കുന്നു.”













Discussion about this post