അടുത്തിടെ ഒരു ബിരുദദാന ചടങ്ങിനിടെ ഒരു ആരാധകൻ തന്റെ ജേഴ്‌സി പിടിച്ചു നിൽക്കുന്ന വീഡിയോയോട് പ്രതികരിച്ച് സ്റ്റാർ ഇന്ത്യൻ ബാറ്റ്‌സ്മാൻ കെ.എൽ. രാഹുൽ. ഭാവിയിൽ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യരുതെന്ന് സ്റ്റാർ ക്രിക്കറ്റ് താരം തന്റെ ആരാധകരോട് അഭ്യർത്ഥിച്ചു. ആരാധകൻ ബിരുദം പൂർത്തിയാക്കിയതിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് 33-കാരൻ അഭിപ്രായപ്പെട്ടു. ബിരുദദാന ചടങ്ങ് ആരാധകന്റെ പ്രത്യേക നിമിഷമാണെന്നും അത് മറ്റൊരാൾക്ക് സമർപ്പിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഞാനും ഇത് കണ്ടിട്ടുണ്ട്. അവൻ നേരത്തെയും ഇത് പോലെ ഒരു പ്രവർത്തി ചെയ്‌തെന്ന് എനിക്ക് തോന്നുന്നു. എത്ര മനോഹരമായ നിമിഷമായിരുന്നു. പക്ഷേ അത് അവന്റെ സന്തോഷമാണ്. എന്നെന്നും ഓർത്തിരിക്കണം അത്തരം നിമിഷങ്ങൾ. ദയവായി ഇങ്ങനെ ഒന്നും ഇനി ചെയ്യരുത്, ഇത് നിങ്ങളുടെ നിമിഷമാണ്, നിങ്ങൾ ബിരുദം നേടുകയാണ്, മറ്റൊരാൾക്ക് ആ ക്രെഡിറ്റ് നൽകരുത്. ഞാൻ അവനെ ബിരുദം നേടാൻ സഹായിച്ചിട്ടില്ല.”
ക്രിക്കറ്റിനെ സംബന്ധിച്ച് കെ.എൽ. രാഹുൽ ഒരു മികച്ച വർഷമാണ് കടന്നുപോയത്. 2025-ൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺ സ്കോററാണ് താരം. എല്ലാ ഫോർമാറ്റുകളിലുമായി 24 ഇന്നിംഗ്‌സുകളിൽ നിന്ന് 49.30 ശരാശരിയിൽ 986 റൺസ് താരം നേടിയിട്ടുണ്ട്.













Discussion about this post