പട്ന : ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ മൈഥിലി താക്കൂറിന്റെ ഇലക്ഷൻ പ്രചാരണത്തിന് നേരിട്ടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദർഭംഗയിലെ അലിനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അമിത് ഷാ അഭിസംബോധന ചെയ്തു. മിഥിലയുടെ നാട്ടിൽ നിന്നുമുള്ള നാടോടി ഗായിക മൈഥിലി താക്കൂർ ബീഹാറിന്റെ യശസ്സ് ഉയർത്തുമെന്ന് അമിത് ഷാ വ്യക്തമാക്കി.
ബീഹാറിന്റെ വാനമ്പാടി അന്തരിച്ച ഗായിക ശാരദ സിൻഹയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് അമിത് ഷാ പ്രസംഗം ആരംഭിച്ചത്. ശാരദ സിൻഹയ്ക്ക് പത്മവിഭൂഷൺ നൽകി മിഥിലയിലെ ജനങ്ങളെ മോദി സർക്കാർ ആദരിച്ചതായും അദ്ദേഹം അറിയിച്ചു. 1995-ൽ ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് ബീഹാർ വിട്ടു പോകേണ്ടി വന്ന നിരവധി കുടുംബങ്ങളിൽ ഒന്നിൽ നിന്നുള്ള പ്രശസ്തയായ നാടോടി ഗായികയാണ് 25 വയസുകാരിയായ മൈഥിലി താക്കൂർ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്ത് നിയമസഭാ സീറ്റുകളിൽ ഒമ്പത് സീറ്റുകൾ എൻഡിഎയ്ക്ക് വിട്ടുകൊടുത്തതിന് മിഥിലയിലെ ജനങ്ങളോട് നന്ദി പറയുന്നതായി അമിത് ഷാ വ്യക്തമാക്കി. ഇത്തവണ, നമ്മൾ ഒരു സീറ്റ് പോലും വിട്ടുകൊടുക്കരുത്. പത്ത് സീറ്റുകളും എൻഡിഎയ്ക്ക് വിട്ടുകൊടുക്കണം. മിഥിലയുടെ മകളുടെ വിജയം ഉറപ്പാക്കണം. മുൻ മുഖ്യമന്ത്രി ലാലു യാദവിന്റെ പാർട്ടിയോട് മിഥിലയുടെ മകളായ മൈഥിലി താക്കൂർ അലിനഗറിൽ നിന്ന് വിജയിക്കുകയും ലോകമെമ്പാടും അതിന്റെ യശസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പറയാൻ ആഗ്രഹിക്കുന്നു, എന്നും അമിത് ഷാ അറിയിച്ചു.









Discussion about this post