ടെൽ അവീവ് : വെടിനിർത്തൽ കരാർ ലംഘിച്ച ഹമാസിന് ശക്തമായ തിരിച്ചടി നൽകിയതായി ഇസ്രായേൽ. ഗാസയിൽ രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു. യുഎസിന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്റെ ഏറ്റവും ഗുരുതരമായ ലംഘനമാണ് കഴിഞ്ഞ ദിവസം ഗാസയിൽ നടന്നത്.
കഴിഞ്ഞ രാത്രിയിൽ അഞ്ച് ഇസ്രായേലി വ്യോമാക്രമണങ്ങൾ ആണ് ഗാസയിൽ നടന്നത്.
ഗാസയിലെ ഇപ്പോഴത്തെ സ്ഥിതി വിനാശകരവും ഭയാനകവുമാണെന്ന് ഗാസ സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹ്മൂദ് ബസാൽ അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ 200 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
തെക്കൻ ഗാസയിൽ ഹമാസ് ഇസ്രായേൽ സൈന്യത്തിന് നേരെ വെടിയുതിർത്തതോടെ ആണ് വീണ്ടും സംഘർഷങ്ങൾ ആരംഭിച്ചത്. ഹമാസ് നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിൽ ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ അറിയിക്കുന്നത്. വെടിനിർത്തൽ ലംഘിച്ചതിന് ഹമാസിന് ശക്തമായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ രാത്രി ഗാസയിൽ ഇസ്രായേൽ 5 വ്യോമാക്രമണങ്ങൾ നടത്തിയത്.









Discussion about this post