ബെംഗളൂരു : ബെംഗളൂരു ടണൽ റോഡ് പദ്ധതിയെ ചൊല്ലി കർണാടകയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ സംഘർഷം തുടരുന്നു. ടണൽ റോഡ് പദ്ധതി ഉപേക്ഷിച്ച് ബഹുജന പൊതു ഗതാഗതം വികസിപ്പിക്കണമെന്ന് ബിജെപി എംപി തേജസ്വി സൂര്യ കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനോട് ആവശ്യപ്പെട്ടു. എന്നാൽ ടണൽ റോഡ് പദ്ധതി ഒരു സാമൂഹിക പ്രശ്‌നം പരിഹരിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ് എന്നായിരുന്നു ഡികെ ശിവകുമാറിന്റെ വാദം.
സ്വന്തമായി കാറില്ലാത്ത പുരുഷന്മാരെ വിവാഹം കഴിക്കാൻ ഇപ്പോൾ സ്ത്രീകൾ തയ്യാറാകുന്നില്ല എന്ന് ഡികെ ശിവകുമാർ അഭിപ്രായപ്പെട്ടു. അതിനാൽ എല്ലാ പുരുഷന്മാരും ഇപ്പോൾ സ്വന്തമായി കാർ വാങ്ങുകയാണ്. തേജസ്വി സൂര്യയ്ക്ക് കാറുകൾ വാങ്ങുന്നതിനു പിന്നിലെ സാമൂഹിക ബാധ്യതകൾ മനസ്സിലാകുന്നില്ല. അത് സാമൂഹിക ഉത്തരവാദിത്തത്തിന്റെ കാര്യമാണ്. ആളുകൾ കുടുംബത്തോടൊപ്പം സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു. അതിനാണ് ടണൽ റോഡ് പദ്ധതി കോൺഗ്രസ് സർക്കാർ നടപ്പിലാക്കുന്നത് എന്നും ഡികെ ശിവകുമാർ അഭിപ്രായപ്പെട്ടു.
കർണാടക ഉപ മുഖ്യമന്ത്രി തരംതാണ പ്രസ്താവനകൾ നടത്തി ജനങ്ങളുടെ ശ്രദ്ധ മാറ്റുകയാണ് എന്ന് ബിജെപി കുറ്റപ്പെടുത്തി. “ഇത്രയും ദിവസമായി, ബെംഗളൂരു ഗതാഗത പ്രശ്നം പരിഹരിക്കുക എന്നതാണ് തുരങ്ക പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഞാൻ തെറ്റായ ധാരണയിലായിരുന്നു. ഇപ്പോൾ, കാറില്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ ആളുകൾ ആഗ്രഹിക്കാത്ത ഒരു സാമൂഹിക പ്രശ്നം പരിഹരിക്കാനാണ് ഇത് ഉദ്ദേശിക്കുന്നതെന്ന് ഡിസിഎം വ്യക്തമാക്കി. ഞാൻ എത്ര മണ്ടനായിരുന്നു!” എന്നാണ് ഡ
ഡികെ ശിവകുമാറിന്റെ അഭിപ്രായത്തെ കുറിച്ച് തേജസ്വി സൂര്യ പ്രതികരിച്ചത്.









Discussion about this post