ദിസ്പുർ : അസമിലെ ശ്രീഭൂമി ജില്ലയിൽ നടന്ന കോൺഗ്രസ് യോഗത്തിൽ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിനെതിരെ കേസെടുത്ത് അസം സർക്കാർ. കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് അസം സർക്കാർ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.
ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിന് ശ്രീഭൂമി ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ഇന്ത്യയിലെ ജനങ്ങളെയും ദേശീയഗാനത്തെയും അപമാനിക്കുകയാണ് കോൺഗ്രസ് ചെയ്തത് എന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കി. മുഴുവൻ വടക്കുകിഴക്കൻ മേഖലയും അയൽരാജ്യത്തിന്റെ ഭാഗമാണെന്ന ഒരു വിഭാഗം ബംഗ്ലാദേശി നേതാക്കളുടെ അവകാശവാദത്തെ അംഗീകരിക്കുന്നതാണ് കോൺഗ്രസിന്റെ ഈ പ്രവൃത്തി എന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
“ഇന്ത്യൻ ദേശീയഗാനത്തിന് പകരം ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചുകൊണ്ടാണ് കോൺഗ്രസ് യോഗം ആരംഭിച്ചത്. ഇത് ഇന്ത്യയിലെ ജനങ്ങൾക്കും അതിന്റെ ദേശീയഗാനത്തിനും നേരെയുള്ള കടുത്ത അപമാനമാണ്. ശ്രീഭൂമി ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കും നേതാക്കൾക്കുമെതിരെ വിവിധ നിയമ വകുപ്പുകൾ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്” എന്നാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ അസം മുഖ്യമന്ത്രി വ്യക്തമാക്കി.









Discussion about this post