ന്യൂഡൽഹി : നിപ വൈറസിനെതിരായ പോരാട്ടത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമം ആരംഭിച്ച് ഇന്ത്യ. രാജ്യത്ത് ആവർത്തിച്ചുവരുന്ന നിപ വൈറസിനെതിരെ ഇന്ത്യ സ്വന്തമായി പ്രതിരോധ മരുന്നുകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്ത് ഇനി തദ്ദേശീയ മോണോക്ലോണൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കുമെന്ന് ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പ്രഖ്യാപിച്ചു.
ഓരോ ആഴ്ചയും ഒരു ദശലക്ഷം ഡോസുകൾ വീതം ഉത്പാദിപ്പിക്കുന്നതിനാണ് ഐസിഎംആർ ലക്ഷ്യമിടുന്നത്. പുനെ ആസ്ഥാനമായുള്ള ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി)യിലെ ശാസ്ത്രജ്ഞർ ഗവേഷണത്തെത്തുടർന്ന് ബിഎസ്എൽ-4-ലെവൽ ലബോറട്ടറിയിൽ നിപയ്‌ക്കെതിരെ തദ്ദേശീയമായ മോണോക്ലോണൽ ആന്റിബോഡികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നിപ വൈറസിന്റെ പ്രത്യേക ഭാഗങ്ങളെ ലക്ഷ്യം വച്ചുള്ളതും അണുബാധ തടയുന്നതുമായ പ്രത്യേക പ്രോട്ടീൻ തന്മാത്രകളാണ് മോണോക്ലോണൽ ആന്റിബോഡികൾ. നിലവിൽ, നിപ വൈറസിന് വാക്സിനോ മരുന്നോ ലഭ്യമല്ല. അതിനാൽ, മോണോക്ലോണൽ ആന്റിബോഡികളെ ഏറ്റവും ഫലപ്രദമായ ബയോതെറാപ്പിറ്റിക് പ്രതിവിധിയായി കണക്കാക്കുന്നു.









Discussion about this post