പാകിസ്താനെതിരെ അന്ത്യശാസനവുമായി അഫ്ഗാനിസ്ഥാൻ. സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലും താത്ക്കാലിക വെടിനിർത്തലിന് തയ്യാറായത് തങ്ങളുടെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്നാണ് മുന്നറിയിപ്പ്. ആഭ്യമന്ത്രി സിറാജുദ്ദാൻ ഹഖാനിയുടേതാണ് മുന്നറിയിപ്പ്.
അഫ്ഗാനിസ്ഥാന്റെ ക്ഷമ വീണ്ടും പരീക്ഷിച്ചാൽ രാജ്യം ചുട്ട മറുപടി നൽകുമെന്ന് ഹഖാനി മുന്നറിയിപ്പ് നൽകി. ‘ഞങ്ങളുടെ പ്രദേശം സംരക്ഷിക്കുന്നത് ഞങ്ങളുടെ മുൻഗണനയാണ്. എങ്കിലും, ചർച്ചയുടെ പാത ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്. എന്നാൽ ആരെങ്കിലും ആക്രമണം നടത്തിയാൽ വെറുതെയിരിക്കില്ല. ഞങ്ങൾ ലോകത്തിലെ സാമ്രാജ്യങ്ങളോട് പോരാടിയിട്ടുണ്ട്. ഞങ്ങളുടെ പ്രദേശം പ്രതിരോധിക്കാൻ ഞങ്ങൾക്ക് ഒരു പ്രയാസവുമില്ലെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാന് ദീർഘദൂര മിസൈലുകളോ കനത്ത ആയുധങ്ങളോ ഇല്ലായിരിക്കാം. എന്നാൽ ആക്രമണത്തിനെതിരായ പോരാട്ടത്തിൽ ശക്തമായ നിശ്ചയദാർഢ്യവും ദൃഢനിശ്ചയവുമുണ്ട്. അവരുടെ(പാകിസ്താൻ) താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ചില രാജ്യങ്ങൾ മറ്റുള്ളവരുടെ പരമാധികാരം ലംഘിക്കുകയാണ്. അഫ്ഗാനികൾ യുദ്ധക്കളത്തിൽ സ്വയം തെളിയിച്ചവരാണ്. ഞങ്ങളുടെ ക്ഷമ വീണ്ടും പരീക്ഷിച്ചാൽ പ്രതികരണം കടുത്തതായിരിക്കുമെന്ന് അഫ്ഗാൻ മന്ത്രി വ്യക്തമാക്കി.









Discussion about this post