ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിൽ ആരാധകർ കാണാൻ പോകുന്നത് വലിയ മാറ്റങ്ങളോട് കൂടിയ ഷെഡ്യൂൾ. ഉച്ചഭക്ഷണത്തിന്റെയും ചായയുടെയും ഇടവേളകൾ ക്രമീകരിക്കും എന്നതാണ് ഏറ്റവും വലിയ മാറ്റം. ഇന്ത്യയുടെ കിഴക്കൻ മേഖലായായ ഗുവാഹത്തിയുടെ സ്ഥാനം കാരണമാണ് ഈ ക്രമീകരണം വരുന്നത്. അവിടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് സൂര്യോദയവും സൂര്യാസ്തമയവും നേരത്തെ സംഭവിക്കുന്നു. തൽഫലമായി, ഇന്ത്യൻ ടെസ്റ്റ് മത്സരങ്ങളിൽ സാധാരണയായി കാണുന്ന 9:30 ന് പകരം, രാവിലെ 9:00 ന് മത്സരം ആരംഭിക്കും.
ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയം ആദ്യമായി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകും എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റാണ് ഈ വേദിയിൽ നവംബർ 22 മുതൽ ഗുവാഹത്തിയിൽ നടക്കുക.
ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, സൂര്യാസ്തമയത്തിന് മുമ്പ് കളി സമയം പരമാവധിയാക്കുന്നതിനായിട്ടാണ് മത്സര ഷെഡ്യൂൾ ഇങ്ങനെയാക്കിയത്. ആദ്യ സെഷൻ രാവിലെ 9:00 മുതൽ 11:00 വരെ നടന്നതിന് ശേഷം 11:00 മുതൽ 11:20 വരെ ചായ ഇടവേളയും ഉണ്ടാകും. രണ്ടാമത്തെ സെഷൻ രാവിലെ 11:20 മുതൽ 1:20 വരെ നടക്കും, ഉച്ചയ്ക്ക് 1:20 മുതൽ 2:00 വരെ ഉച്ചഭക്ഷണം. അവസാന സെഷൻ ഉച്ചയ്ക്ക് 2:00 മുതൽ 4:00 വരെ നീണ്ടുനിൽക്കും, ഇതോടെ ദിവസത്തിന്റെ കളി അവസാനിക്കും. സാധാരണ അവസാനമാണ് ടി ബ്രേക്ക് വരുന്നത് എങ്കിൽ ഇത്തവണ ടി ബ്രേക്കിന് ശേഷമാകും ലഞ്ച് ബ്രേക്ക്.
ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങളിൽ സാധാരണയായി ആദ്യ ഇടവേളയായി ഉച്ചഭക്ഷണവും തുടർന്ന് ചായ ഇടവേളയും വരുമ്പോൾ ഗുവാഹത്തി ടീമിൽ പരമ്പരാഗത നിയമങ്ങൾ ലംഘിക്കപ്പെടും. രാജ്യത്തിന്റെ കിഴക്കേ അറ്റത്ത് 90°E രേഖാംശത്തിൽ( longtitude) സ്ഥിതി ചെയ്യുന്നതിനാൽ ഗുവാഹത്തിയിൽ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളേക്കാളും നേരത്തെ സൂര്യാസ്തമയം അനുഭവപ്പെടുന്നു. ഇത് ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം മെറിഡിയനുമായി (82.5°E) താരതമ്യപ്പെടുത്തുമ്പോൾ സൗര സമയത്തിൽ ഏകദേശം ഒരു മണിക്കൂർ മുന്നിലാണ്.













Discussion about this post