ഇന്ന്, പാകിസ്താനും തീവ്രവാദം കൈകാര്യം ചെയ്യുന്നവർക്കും ഇന്ത്യയുടെ യഥാർത്ഥ ശക്തി എന്താണെന്ന് അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കൾക്കെതിരായ ഇന്ത്യയുടെ പ്രതികരണം ഇപ്പോൾ നിർണ്ണായകവും ശക്തവും ലോകത്തിന് ദൃശ്യവുമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സർദ്ദാർ വല്ലഭായ് പട്ടേലിന്റെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂർ ‘ഇന്ത്യയ്ക്ക് ശത്രുരാജ്യത്ത് പ്രവേശിച്ച് ആക്രമിക്കാൻ കഴിയും’ എന്ന വ്യക്തമായ സന്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത്, ഇന്ത്യയിലേക്ക് കണ്ണുയർത്താൻ ധൈര്യപ്പെട്ടാൽ, ഭാരത് ഘർ മേം ഘുസ് കർ മാർത്ത ഹേ (ഇന്ത്യ ശത്രുവിന്റെ പ്രദേശത്തേക്ക് തിരിച്ചടിക്കുന്നു) എന്ന് ലോകം മുഴുവൻ കണ്ടു. ഇന്ന്, പാകിസ്താനും തീവ്രവാദം കൈകാര്യം ചെയ്യുന്നവർക്കും ഇന്ത്യയുടെ യഥാർത്ഥ ശക്തി എന്താണെന്ന് അറിയാമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസ് സർദ്ദാർ വല്ലഭായി പട്ടേലിന്റെ ദർശനം മറന്നു’ എന്ന് പ്രധാനമന്ത്രി ആരോപിച്ചു. പട്ടേലിന്റെ ആദർശങ്ങൾ ബാഹ്യ ഭീഷണികളെ മാത്രമല്ല, നക്‌സലിസം, നുഴഞ്ഞുകയറ്റം തുടങ്ങിയ ആഭ്യന്തര വെല്ലുവിളികളെയും സർക്കാരിന്റെ സമീപനത്തിന് വഴികാട്ടിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2014 ന് മുൻപ് രാജ്യത്തിന്റെ പലഭാഗങ്ങളിലം നക്‌സലൈറ്റുകൾ സ്വന്തം ഭരണം നടത്തിയിരുന്നു. സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ബോംബിട്ട് തകർത്തു. ഭരണകൂടം നിസ്സഹായരായി കാണപ്പെട്ടു. നഗര നക്‌സലുകൾക്കെതിരെ ഞങ്ങൾ ശക്തമായി പ്രവർത്തിച്ചു, ഇന്ന് അതിന്റെ ഫലങ്ങൾ ദൃശ്യമാണ് – നേരത്തെ 125 ബാധിത ജില്ലകളിൽ നിന്ന് 11 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ, നക്‌സൽ ആധിപത്യം മൂന്നെണ്ണത്തിൽ ഒതുങ്ങി,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഐക്യത്തിന് നുഴഞ്ഞുകയറ്റം ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകി. ‘വോട്ട് ബാങ്കുകൾക്ക് വേണ്ടി, മുൻ സർക്കാരുകൾ ദേശീയ സുരക്ഷയെ അപകടത്തിലാക്കി. നുഴഞ്ഞുകയറ്റക്കാർക്കുവേണ്ടി പോരാടുന്നവർക്ക് രാഷ്ട്രം ദുർബലമായാലും പ്രശ്നമില്ല. എന്നാൽ രാജ്യത്തിന്റെ സുരക്ഷയും സ്വത്വവും അപകടത്തിലാണെങ്കിൽ, ഓരോ പൗരനും അപകടത്തിലാണ്,’ അദ്ദേഹം പറഞ്ഞു.









Discussion about this post