ഇന്നലെ മെൽബണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20യിൽ ശിവം ദുബെയ്ക്ക് പകരം ഹർഷിത് റാണയെ ബാറ്റിംഗിനയച്ച മാനേജ്‌മെന്റിനെതിരെ മുൻ ഇന്ത്യൻ ഓപ്പണർ സദഗോപ്പൻ രമേശ് രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്.
എട്ടാം ഓവറിൽ സ്കോർ ഇന്ത്യ 49/5 എന്ന നിലയിലേക്ക് ചുരുങ്ങിയ ഇന്ത്യ ഹർഷിത് റാണയ്ക്ക് അപ്രതീക്ഷിത സ്ഥാനക്കയറ്റം നൽകി. അഭിഷേക് ശർമ്മയോടൊപ്പം ഹർഷിത് മികച്ച പ്രകടനം കാഴ്ചവച്ചു. 33 പന്തിൽ 35 റൺസ് നേടി ഇന്ത്യയെ അദ്ദേഹം കരകയറ്റി. ഹർഷിത് പുറത്തായതിന് പിന്നാലെ ഇന്നിംഗ്‌സിൽ അഞ്ച് ഓവറിൽ താഴെ മാത്രം ശേഷിക്കെയാണ് ഫിനിഷർ ശിവം ദുബൈ എട്ടാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയത്. താരം രണ്ട് പന്തുകൾ മാത്രമാണ് ക്രീസിൽ നിന്നത്. അദ്ദേഹം നാല് റൺസിന് പുറത്തായി.
ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ സന്ദഗോപൻ രമേശ് പറഞ്ഞു.
“നന്നായി പാചകം ചെയ്യുന്ന ഒരാളെ ഡ്രൈവറാക്കാൻ കഴിയില്ല, നല്ലൊരു ഡ്രൈവറെ പാചകക്കാരനാകാനും കഴിയില്ല. അതുപോലെ, മാനേജ്മെന്റ് ഓരോ കളിക്കാരന്റെയും ശക്തിയിലും ടീമിലെ പ്രധാന പങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ആ റോളിൽ അവരിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാൻ ലക്ഷ്യമിടുകയും വേണം. അവർ എന്തെങ്കിലും അധികമായി ചെയ്താൽ, ബോണസ് ആണെന്ന് മാത്രം കരുതുക.”
അദ്ദേഹം കൂട്ടിച്ചേർത്തു:
“എന്നാൽ അവരുടെ അധിക കഴിവ് പ്രധാന റോളായി മാറരുത്, ഈ ഇന്ത്യൻ ടീമിൽ അത് അങ്ങനെ ഒരു അപകടം നടന്നു. ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു ബൗളർ ആദ്യം പന്ത് ഉപയോഗിച്ച് നന്നായി കളിക്കണം. അതുപോലെ ബോൾ ചെയ്യാൻ കഴിയുന്ന ഒരു ബാറ്റ്സ്മാൻ ആദ്യം നല്ല പ്രകടനം നടത്തേണ്ടത് ബാറ്റിംഗിലാണ്. മാനേജ്മെന്റ് ഇക്കാര്യത്തിൽ വ്യക്തത ഉള്ളവർ ആയിരിക്കണം. ഇന്ത്യ ഇപ്പോൾ പതറുന്നത് അവിടെയാണ്.”
ബാറ്റിംഗിൽ തിളങ്ങിയെങ്കിലും ബോളിങ്ങിൽ നിരാശപ്പെടുത്തിയ ഹർഷിത് രണ്ടോവറിൽ വിട്ടുനൽകിയത് 27 റൺസാണ്.













Discussion about this post