സ്കിൻ കാൻസറിനെതിരായ തന്റെ പോരാട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുൻ ഓസ്‌ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്ക്. തന്റെ മുഖത്ത് ഇപ്പോൾ ഏഴ് മുറിപാടുകൾ ഉണ്ടെന്നും പരിശോധനയ്ക്കായി ഓരോ ആറ് മാസത്തിലും ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കണം എന്നാണ് നിർദ്ദേശമെന്നുമാണ് ക്ലാർക്ക് പറഞ്ഞത്. ഓഗസ്റ്റിലാണ് മുൻ താരത്തിന് വീണ്ടും ക്യാൻസർ സ്ഥിതീകരിച്ചത്
“എന്റെ മുഖത്ത് നിരവധി മുറിവുകൾ ഉണ്ടായിട്ടുണ്ട്. നാലാഴ്ച മുമ്പ് എന്റെ മൂക്ക് മുറിഞ്ഞിരുന്നു. ആറ് മാസത്തിലൊരിക്കൽ ഞാൻ എന്റെ ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുന്നു,” ക്ലാർക്ക് പറഞ്ഞു. എന്റെ മുഖത്ത് ഏഴ് മുറിവുകൾ ഉണ്ടായിട്ടുണ്ട്. എനിക്ക് അവ മറയ്ക്കാൻ കഴിയില്ല, ”അദ്ദേഹം പറഞ്ഞു.
2006 ലായിരുന്നു താരത്തിന് ആദ്യമായിട്ട് അസുഖം സ്ഥിതീകരിച്ചത്. ശേഷം നിരവധി ചികിത്സക്ക് ഒടുവിൽ രോഗമുക്തി നേടുക ആയിരുന്നു. അതിനിടയിലാണ് താരത്തിന് വീണ്ടും രോഗം വന്നത്. ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് വെയിലത്ത് ചിലവഴിച്ച സമയത്തിന്റെ ബാക്കിയായാണ് ഈ രോഗം വനാണതെന്നും ക്ലാർക്ക് പറഞ്ഞു.
“ധാരാളം ക്രിക്കറ്റ് കളിക്കാർ സ്കിൻ ക്യാൻസർ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. അത് വെയിലത്ത് അവർ അധിക സമയം ചെലവഴിക്കുന്നതിനാലാണ്. ഇന്ത്യയിൽ എട്ട് മണിക്കൂർ ഫീൽഡിംഗ് നടത്തുന്നതും ബാഗി ഗ്രീൻ തൊപ്പി ധരിക്കുന്നതും സങ്കൽപ്പിക്കുക. നിങ്ങൾ നിങ്ങളുടെ ചെവിയും മുഖവും സംരക്ഷിക്കുന്നില്ല. എന്റെ കരിയറിൽ ഉടനീളം ഞാൻ വെയിലത്ത് ആയിരുന്നു. ഞാൻ സൺസ്ക്രീൻ പുരട്ടുന്നത് ഉറപ്പാക്കുന്നു, പക്ഷേ വിയർത്തു കഴിഞ്ഞാൽ അത് ഇല്ലാതാകുന്നു.” താരം പറഞ്ഞു നിർത്തി.













Discussion about this post