ഇന്ത്യയുടെ പ്രതിരോധശക്തിയും ആക്രമണഭാവവും കൃത്യമായി അനുഭനിച്ചറിഞ്ഞതോടെ ഒറ്റയ്ക്ക് രാജ്യത്തിന് എതിരെ നിൽക്കാൻ മടി കാണിച്ച് പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ. ഇന്ത്യക്കെതിരെ സംഘടിത ആക്രമണങ്ങൾക്ക് ഭീകരസംഘടനകൾ തയ്യാറെടുക്കുന്നുവെന്നാണ് വിവരം.
ജമ്മുകശ്മീരിനെ ലക്ഷ്യമിട്ട് ലഷ്‌കറെ തയിബയും ജെയ്‌ഷെ മുഹമ്മദുമാണ് പുതിയ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നത്. ഓപ്പഠറേഷൻ സിന്ദൂരിന്റെ ആഘാതത്തിൽ നിന്നും മുഖം രക്ഷിക്കുകയെന്ന ലക്ഷ്യം കൂടി ഭീകരസംഘടനകൾക്കുണ്ട്. പാകിസ്താൻ സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിന്റെയും ഇന്റർ സർവീസസ് ഇന്റലിജൻസിന്റെയും സഹായത്തോടെ ഭീകരർ നിയന്ത്രണ രേഖ വഴി നുഴഞ്ഞുകയറിയെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലഷ്‌കർ ഇ തൊയ്ബയും ജെയ്‌ഷെ മുഹമ്മദും സംയുക്തമായിട്ടാണ് പുതിയ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് ഭീകരർ നിരീക്ഷണം നടത്തിയെന്നും ശൈത്യകാലത്ത് വലിയ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഒക്ടോബറിൽ പാക് അധീന കശ്മീരിൽ നടന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി, ഹിസ്ബുൽ മുജാഹിദ്ദീൻ, ഐഎസ്‌ഐ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു









Discussion about this post