വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഔപചാരികമായി ആരംഭിച്ച സൗഹൃദസംഭാഷണത്തിൽഹനുമാൻ ടാറ്റൂവും’ പ്രധാനമന്ത്രിയുടെ ‘ചർമ സൗന്ദര്യ രഹസ്യവും’ എല്ലാം സംസാര വിഷയങ്ങളായി.വിജയത്തിന് ശേഷം ടീം, മുഖ്യ പരിശീലകൻ അമോൽ മസുംദാറിനും ബിസിസിഐ പ്രസിഡൻറ് മിഥുൻ മൻഹാസിനുമൊപ്പമാണ് വനിത ടീം പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
എല്ലാ വനിതാ ക്രിക്കറ്റ് താരങ്ങൾക്കും അഭിമാനകരമായ നിമിഷമായിരുന്നു മോദിയോടൊപ്പമുള്ള സൗഹൃദ സംഭാഷണം.പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തിനിടെ പേസർ അരുന്ധതി റെഡ്ഡി ഒരു അത്ഭുതകരമായ വെളിപ്പെടുത്തൽ നടത്തി. തന്റെ അമ്മ നരേന്ദ്ര മോദിയുടെ വലിയ ആരാധികയാണെന്ന് അരുന്ധതി പറയുന്നു.
എന്റെ അമ്മ ഇന്ന് ഇങ്ങോട്ട് വരുന്നതിനു മുൻപ് ഒരു 10 തവണ എന്നെ വിളിച്ചുപറഞ്ഞു ‘എന്റെ ഹീറോയെയാണ് നീ കാണാൻ പോകുന്നത് നീ വളരെ ഭാഗ്യശാലിയാണ്’ എന്ന്, ‘നിങ്ങളാണ് ഇന്നു ഈ ദേശത്തിന്റെ അടയാളങ്ങൾ’ എന്നാണ് മോദിജീ അതിനു മറുപടി പറഞ്ഞത്.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സംസാരിച്ചുതുടങ്ങിയത് 2017-ലെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ്. ‘ഞങ്ങൾ 2017-ൽ അങ്ങയെ കണ്ടപ്പോൾ ട്രോഫി ഇല്ലാതെയാണ് വന്നത്. എന്നാൽ ഇത്തവണ, വർഷങ്ങളോളം ഞങ്ങൾ കഠിനാധ്വാനം ചെയ്തതിൻറെ ഫലമായി, കിരീടം കൊണ്ടുവരാൻ സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നു. ഇനിയും ട്രോഫികളുമായി വീണ്ടും വീണ്ടും അങ്ങയെ കാണുകയും ഫോട്ടോയെടുക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഹർമൻപ്രീത് പറഞ്ഞു. 2017-ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ശേഷം ടീം പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു.
ഈ ടീം ചെയ്തത് മഹത്തായ കാര്യമാണ്. ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളിയല്ല, ഒരു തരത്തിൽ അത് ഇന്ത്യൻ ജനതയുടെ ജീവിതമായി മാറിയിരിക്കുന്നു. ക്രിക്കറ്റിൽ നല്ലത് സംഭവിക്കുമ്പോൾ ഇന്ത്യക്ക് സന്തോഷമുണ്ടാകുന്നു, ചെറിയ വീഴ്ചയുണ്ടായാൽ പോലും രാജ്യം ദുഃഖിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി ക്യാപ്റ്റന് മറുപടി നൽകി.









Discussion about this post