ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളിയല്ലെന്നും അത് ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.വനിതാ ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരത്തിലൊരു പരാമർശം നടത്തിയത്.
ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളിയല്ല, അത് ജനങ്ങളുടെ ജീവിതമായി മാറിയിരിക്കുന്നു. ക്രിക്കറ്റിൽ എല്ലാം നന്നായി നടന്നാൽ, രാജ്യം മുഴുവൻ നല്ലതായി തോന്നും, പക്ഷേ ക്രിക്കറ്റിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, രാജ്യം മുഴുവൻ ദു:ഖത്തിലാവുമെന്ന്’പ്രധാനമന്ത്രി പറഞ്ഞു. തിരികെ വീട്ടിലെത്തിയിട്ട് പഠിച്ച സ്‌കൂൾ സന്ദർശിക്കണമെന്നും അവിടെയുള്ള കുട്ടികളോട് സംസാരിക്കണമെന്നും അത് അവർക്ക് വലിയ പ്രചോദനമാകുമെന്നും പ്രധാനമന്ത്രി ടീം അംഗങ്ങളോട് അഭ്യർത്ഥിച്ചു.
2017-ലെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സംസാരിച്ചുതുടങ്ങിയത്.’ഞങ്ങൾ 2017-ൽ അങ്ങയെ കണ്ടപ്പോൾ ട്രോഫി ഇല്ലാതെയാണ് വന്നത്. എന്നാൽ ഇത്തവണ, വർഷങ്ങളോളം ഞങ്ങൾ കഠിനാധ്വാനം ചെയ്തതിന്റെ ഫലമായി, കിരീടം കൊണ്ടുവരാൻ സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നു. ഇനിയും ട്രോഫികളുമായി വീണ്ടും വീണ്ടും അങ്ങയെ കാണുകയും ഫോട്ടോയെടുക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഹർമൻപ്രീത് പറഞ്ഞു. ഈ ടീം ചെയ്തത് മഹത്തായ കാര്യമാണ്. ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളിയല്ല, ഒരു തരത്തിൽ അത് ഇന്ത്യൻ ജനതയുടെ ജീവിതമായി മാറിയിരിക്കുന്നു. ക്രിക്കറ്റിൽ നല്ലത് സംഭവിക്കുമ്പോൾ ഇന്ത്യക്ക് സന്തോഷമുണ്ടാകുന്നു. ചെറിയ വീഴ്ചയുണ്ടായാൽ പോലും രാജ്യം ദുഃഖിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി ക്യാപ്റ്റന് മറുപടി നൽകി.









Discussion about this post