രാജ്യത്തെ വിവിധനഗരങ്ങളിലെ പ്രമുഖ സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച യുവതിയെ പിടികൂടി പോലീസ്. പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിനെ കുടുക്കാനാണ് യുവതി വ്യാജ ബോംബ് ഭീഷണി ഉയർത്തിയത്. റെനി ജോഷിൽഡെയെന്ന സോഫ്റ്റ് വെയർ എഞ്ചിനീയറെയാണ് പോലീസ് പിടികൂടിയത്.
ഹൈദരാബാദ്,ഗുജറാത്ത്,ചെന്നൈ,ബംഗളൂരു എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലേക്കാണ് റെനി വ്യാജ ബോംബ് ഭീഷണി ഉയർത്തിയത്. തന്റെ യഥാർത്ഥ സ്ഥലവും ഐഡന്റിറ്റിയും മറച്ചുവച്ച് ഒരു വെർച്വൽ പ്രൈവറ്റി നെറ്റ്വർക്ക് വഴിയാണ് യുവതി ഭീഷണി ഇമെയിലുകൾ അയച്ചത്.
യുവതി പ്രണയാഭ്യർത്ഥന നടത്തിയ യുവാവ് ഇത് നിരസിച്ച് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇതാണ് റെനിയുടെ പകയ്ക്ക് കാരണമായത്.









Discussion about this post