മുന്‍ സെലക്ടറും മുൻ ബംഗ്ലാദേശ് താരവുമായ മഞ്ജുരുൾ ഇസ്ലാമിനെതിരെ ലൈംഗികാരോപണവുമായി ബംഗ്ലാദേശ് വനിതാ താരം ജഹനാര ആലം. തന്നെ മഞ്ജുരുൾ ലൈംഗികമായി ആക്രമിച്ചു എന്നാണ് ബംഗ്ലാദേശ് വനിതാ താരം പറഞ്ഞത്. നിലവിൽ ബംഗ്ലാദേശ് വനിതാ ടീമിന്റെ ഭാഗമല്ലാത്ത താരം മാനസികാരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. അതിനിടെ 2022 ൽ നടന്ന സംഭവം താരം വിശദീകരിക്കുക ആയിരുന്നു താരം:
” എനിക്ക് പലതവണ ഇത്തരത്തിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു ടീമെന്ന നിലയിൽ നിൽക്കുമ്പോൾ ഞങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും ഞങ്ങൾക്ക് പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ കഴിയില്ല. “2021-ൽ, ബാബു ഭായ് (കോർഡിനേറ്റർ സർഫറാസ് ബാബു) വഴിയാണ് തൗഹിദ് ഭായ് എന്നെ സമീപിച്ചത്. ഞാൻ ഇത് മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അവർ എന്നോട് മോശമായി പെരുമാറിയതെന്ന് എനിക്കറിയില്ല. മിണ്ടാതിരിക്കാനും ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞാൻ വളരെയധികം ശ്രമിച്ചു. എന്നാൽ അതൊക്കെ കഴിഞ്ഞ് അടുത്ത ദിവസം മുതൽ മഞ്ജുരുൾ ഭായ് എന്നെ അപമാനിക്കാൻ തുടങ്ങി,” വീഡിയോയിൽ താരം പറഞ്ഞു.
“ഇതൊന്നും കൂടാതെ ഞങ്ങൾ പെണ്‍കുട്ടികളുടെ അടുത്തേക്ക് വന്ന് തന്റെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ചെവിയുടെ അടുത്തുവന്ന് സംസാരിക്കുന്ന ശീലം മഞ്ജുരുളിനുണ്ട്. ഞങ്ങള്‍ അയാളെ ഒഴിവാക്കാറാണ് ചെയ്യുക. മത്സരങ്ങള്‍ക്ക് ശേഷം ഹസ്തദാനം കൊടുക്കുമ്പോള്‍ പോലും ഞങ്ങള്‍ അത് ശ്രദ്ധിക്കാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ പോലും ‘ദേ അയാള്‍ വരുന്നുണ്ട്, നമ്മളെ ഇപ്പോള്‍ കെട്ടിപ്പിടിക്കും’, എന്ന് തമാശയായി പറയുമായിരുന്നു.”
” ശേഷം 2022 ലോകകപ്പിനിടെയാണ് അടുത്ത സംഭവം. ന്യൂസിലാന്‍ഡില്‍ നടന്ന ടൂര്‍ണമെന്റിന് മുന്നോടിയായുള്ള പ്രീ ക്യാംപില്‍ ഞാന്‍ ബോള്‍ ചെയ്യുകയായിരുന്നു. മഞ്ജുരുൾ ഭായ് എനിക്കരികിലേക്ക് വന്ന് എന്റെ തോളില്‍ കൈയിട്ടു. എന്റെ ചെവിയുടെ തൊട്ടരികിലേക്ക് വന്ന് ‘നിങ്ങളുടെ ആര്‍ത്തവം എത്ര ദിവസമായെന്ന്’ ചോദിച്ചു. ഐസിസിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഫിസിയോകൾ താരങ്ങളുടെ പീരിയഡ്സ് സൈക്കിളുകൾ ട്രാക്ക് ചെയ്യാറുണ്ട്. അത് ഞങ്ങളുടെ ഫിസിയോക്ക് അറിയുകയും ചെയ്യാം. പക്ഷേ ഒരു മാനേജർക്കോ സെലക്ടർക്കോ ഇത്തരത്തിലുള്ള വിവരങ്ങൾ അറിയേണ്ടതിന്റെ ആവശ്യം എന്താണെന്ന് എനിക്കറിയില്ല.
‘അഞ്ച് ദിവസം’ എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു, ‘അഞ്ച് ദിവസം? അത് ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. നിങ്ങളുടെ ആർത്തവം കഴിയുമ്പോൾ പറയൂ – എനിക്ക് എന്റെ കാര്യവും ഞാൻ ശ്രദ്ധിക്കണം.’ ഞാൻ അദ്ദേഹത്തെ നോക്കി പറഞ്ഞു, ‘ക്ഷമിക്കണം, ഭയ്യ, എനിക്ക് മനസ്സിലായില്ല.'”അവർ പറഞ്ഞു നിർത്തി.
ക്രിക്ബസിലെ ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, മഞ്ജുരുൾ എല്ലാ ആരോപണങ്ങളും നിഷേധിച്ചു, അടിസ്ഥാനരഹിതമാണെന്ന് വിളിച്ചു. “അതിനെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കുന്നതിനപ്പുറം എനിക്ക് എന്ത് പറയാൻ കഴിയും. ഞാൻ നല്ലവനാണോ ചീത്തയാണോ എന്ന് നിങ്ങൾക്ക് മറ്റ് ക്രിക്കറ്റ് കളിക്കാരോട് ചോദിക്കാം” മഞ്ജുരുൾ പറഞ്ഞു.













Discussion about this post