യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി. അദ്ദേഹത്തിന്റെ കുടുംബം,മതം,പശ്ചാത്തലം,വിദ്യാഭ്യാസ യോഗ്യതകൾ തുടങ്ങിയവയെല്ലാം ചർച്ചയാക്കുകയാണിപ്പോൾ സോഷ്യൽമീഡിയ.
മംദാനിയുമായി ബന്ധപ്പെട്ട കഥ പങ്കുവച്ച് എയറിലായിരിക്കുകയാണ് ഒരു യുവതി. കഴിഞ്ഞ ദിവസം ‘നൂറ്റാണ്ടിന്റെ ഫംബിൾ’ എന്ന തലക്കെട്ടോടെയാണ് ഒരു പോസ്റ്റ് എക്‌സിൽ വൈറലായത്. ‘ഹിഞ്ച്’ എന്ന ഡേറ്റിങ് ആപ്പിൽ നടന്ന ഒരു സംഭവത്തിന്റെ സ്‌ക്രീൻഷോട്ടാണ് ഈ പോസ്റ്റ്.
വർഷങ്ങൾക്ക് മുമ്പ് ഇപ്പോഴത്തെ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുമായി മാച്ച് ആയെങ്കിലും ഇടത്തോട്ട് സൈ്വപ്പ് ചെയ്ത് ഒഴിവാക്കിയത്രേ. മംദാനിയുടെ ഉയരം കുറവാണെന്നതിനാലായിരുന്നു യുവതി ഇടത്തോട്ട് സൈ്വപ്പ് ചെയ്തത്. 5’11 അല്ലെങ്കിൽ 5’10 എന്നായിരുന്നു മംദാനി ഉയരം നൽകിയിരുന്നത്. അതിനർഥം, അദ്ദേഹം മിക്കവാറും 5’9 ആയിരിക്കുമെന്ന് ഞാൻ കരുതി. ആപ്പിലുണ്ടായിരുന്ന മറ്റ് പുരുഷന്മാരേക്കാൾ അദ്ദേഹം സത്യസന്ധനായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നുവെന്ന് യുവതി പറയുന്നു. പോസ്റ്റ് വൈറലായതോടെ ഒട്ടേറെപ്പേർ കമന്റുമായി രംഗത്തെത്തി. യുവതിക്ക് നഷ്ടപ്പെട്ടത് ഒരു സുവർണാവസരമാണെന്നും ന്യൂയോർക്ക് സിറ്റിയുടെ മേയറെ ഉയരത്തിന്റെ പേരിൽ കൈവിടുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ എന്നും ചിലർ പരിഹസിച്ചു.
രസകരമെന്നു പറയട്ടെ, മംദാനിയുടെ യഥാർത്ഥ പ്രണയകഥയും ഇതേ ആപ്പിൽ നിന്നാണ് ആരംഭിച്ചത്. ഹിംഗിൽ വെച്ചാണ് അദ്ദേഹം ഭാര്യയും ചിത്രകാരിയുമായ രാമ ദുവാജിയെ കണ്ടുമുട്ടിയത് .’ഞാൻ എന്റെ ഭാര്യയെ ഹിഞ്ചിൽ വെച്ചാണ് കണ്ടത്, അതിനാൽ ആ ഡേറ്റിംഗ് ആപ്പുകളിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം ഒരു പോഡ്കാസ്റ്റിൽ പറഞ്ഞിരുന്നു. ഈ വർഷം ആദ്യം, അവർ സിറ്റി ക്ലാർക്കിന്റെ ഓഫീസിൽ വച്ച് വിവാഹിതരായി.
ന്യൂയോർക്ക് നഗരത്തിലെ ആദ്യത്തെ മുസ്ലീം, ആദ്യത്തെ ഇന്ത്യൻ വംശജ, ആദ്യത്തെ ആഫ്രിക്കൻ വംശജ മേയർ എന്നീ നിലകളിൽ സൊഹ്റാൻ ക്വാമെ മംദാനി ചരിത്രം സൃഷ്ടിച്ചു – അമേരിക്കയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ നഗരത്തിലെ ഒരു വിപ്ലവകരമായ നേട്ടത്തിനുടമയാണ് മംദാനി













Discussion about this post