ദാനശീലമെന്നത് മനുഷ്യന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്നാണ്. പ്രതിഫലമില്ലാതെ അർഹതപ്പെട്ടവർക്ക് ദാനം നൽകുന്നത് സമൂഹത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു. ചികിത്സാ-വിദ്യാഭ്യാസ സഹായമായും,വീട് നിർമ്മിക്കാനും അങ്ങനെ അങ്ങനെ നമ്മളെ കൊണ്ടാവുന്ന തുക സംഭാവനയായി നൽകാറുണ്ട്.
ശതകോടീശ്വരന്മാരുടെ ആസ്തിയും ജീവിതരീതിയും കണ്ട് ഇവർ ഈ പണമെല്ലാം ഇങ്ങനെ കെട്ടിപ്പൂട്ടി വയ്ക്കുന്നതെന്താണ് പാവങ്ങൾക്ക് കുറച്ച് ദാനം ചെയ്ത് കൂടേയെന്ന് മനസിലെങ്കിലും ചോദിക്കാത്തവരായി ആരും കാണില്ല.കോടീശ്വരന്മാരെല്ലാം കഠിനഹൃദയരല്ലെന്ന് തെളിയിക്കുന്നതാണ് അവർ നൽകുന്ന സംഭാവനയുടെ കണക്ക്. 2025 ലെ എഡൽഗിവ് ഹുറുൺ ഇന്ത്യ ഫിലോന്ത്രോപ്പി ലിസ്റ്റിലാണ് ഈ കാര്യം വ്യക്തമാകുന്നത്. രാജ്യത്തെ കോടീശ്വരന്മാരിൽ 191 പേർ ചേർന്ന് 10,380 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം സംഭാവനയായി നൽകിയത്.
ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ശിവ് നടാർ ആൻഡ് ഫാമിലിയാണ്. പ്രതിദിനം 7.5 കോടി രൂപ എന്ന തോതിലാണ് ശിവ് നടാറിന്റെ ദാനം. അദ്ദേഹം 2708 കോടി രൂപയാണത്രേ ഈ വർഷം ഡൊണേഷനായി നൽകിയത്. കഴിഞ്ഞ 5 വർഷങ്ങളിൽ 4 തവണയും സംഭാവന കാര്യത്തിൽ അദ്ദേഹം തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. വിദ്യാഭ്യാസം, കല,സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്രയധികം സംഭാവന നൽകിയിരിക്കുന്നത്. ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ഉള്ള മുകേഷ് അംബാനിയും കുടുംബവും ഈ വർഷം 626 കോടി രൂപയാണ് ഡൊണേഷനായി നൽകിയത്. ആരോഗ്യം വിദ്യാഭ്യാസം ഗ്രാമീണ വികസനം എന്നിവയ്ക്ക് വേണ്ടിയാണ് സംഭാവന കൂടുതലും .
മൂന്നാം സ്ഥാനത്ത് ബജാജ് ഫാമിലിയാണ് ഉള്ളത് 446 കോടി രൂപയാണ് അവർ സംഭാവന നൽകിയിരിക്കുന്നത്. 440 കോടി രൂപ സംഭാവ നൽകി കുമാർ മംഗളം ബിർള ആൻഡ് ഫാമിലിയാണ് നാലാം സ്ഥാനത്തുള്ളത്. അഞ്ചാം സ്ഥാനത്തുള്ളത് ഗൗതം അദാനിയും കുടുംബവുമാണ്. 376 കോടി രൂപയാണ് അവർ സംഭാവനയായി നൽകിയിട്ടുള്ളത്. ആറാം സ്ഥാനത്ത് നന്ദൻ നിലേകിയാണ് 304 കോടി രൂപയാണ് സംഭാവന നൽകാനായി അവർ ചെലവഴിച്ചത്. ഏഴാം സ്ഥാനത്ത് 298 കോടി സംഭാവന ചെയ്ത് ഹിന്ദുജ കുടുംബവും, എട്ടാം സ്ഥാനത്ത് 204 കോടി രൂപ സംഭാവന ചെയ്ത് രോഹിണി നിലേകനിയും 189 കോടി രൂപ സംഭാവന ചെയ്ത് ഒമ്പതാം സ്ഥാനത്ത് സുധീർ മേത്തയും സമീർ മേത്തയും 173 കോടി രൂപ സംഭാവന ചെയ്ത് സൈറസ് എസ് പൂനവല്ലയും അദാർ പൂനവല്ലയും പത്താം സ്ഥാനവും സ്വന്തമാക്കി.









Discussion about this post