കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഐപിഎൽ കളിക്കാരുടെ പ്രിയപ്പെട്ട ടീമുകളിൽ ഒന്നായി നിൽക്കുകയാണ്. അവരുടെ ചരിത്രവും കിരീടങ്ങൾ നേടിയ പാരമ്പര്യവും മാത്രമല്ല, കളിക്കാരോടുള്ള അവരുടെ പെരുമാറ്റവും അതിനൊരു കാരണമാണ്. മുൻകാലത്തെയും ഇപ്പോഴത്തെയും നിരവധി താരങ്ങൾ ഫ്രാഞ്ചൈസി തങ്ങളെ എങ്ങനെ പരിപാലിച്ചുവെന്ന് പറഞ്ഞിട്ടുണ്ട് – റിങ്കു സിങ്ങിനെപ്പോലുള്ള ആളുകൾ അതിന് ഉദാഹരണമാണ്.
എന്തായാലും, കെകെആറിന്റെ ഭാഗം ആയിരുന്നെങ്കിൽ ഫൈനൽ ഇലവനിൽ ഒരിക്കലും കളിച്ചിട്ടില്ലാത്ത സീനിയർ തരാം ചേതേശ്വർ പൂജാരയ്ക്കും സമാനമായ ഒരു കഥ വെളിപ്പെടുത്തിയിരിക്കുകയാണ്. 2009 ൽ, അന്നത്തെ 21 കാരനായ പൂജാര ഒരു മികച്ച ആഭ്യന്തര സീസണിന് ശേഷം ഫ്രാഞ്ചൈസിയിൽ ചേർന്നു, ഐപിഎല്ലിൽ അരങ്ങേറ്റം ഒകെ കുറിച്ച് കരിയർ സെറ്റ് ആക്കാൻ ആഗ്രഹിച്ചതാണ്. എന്നാൽ അവിടെ ഒരു ഒരു പരിശീലന മത്സരത്തിനിടെ, അദ്ദേഹത്തിന്റെ ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് (എസിഎൽ) ഗുരുതര പരിക്കുപറ്റി.
കെകെആർ, ആകട്ടെ അപ്പോൾ തന്നെ പരിക്കിന്റെ കാഠിന്യം മനസിലാക്കി താരത്തിന് മേലുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു. സൗത്താഫ്രിക്കയിലെ കേപ് ടൗണിൽ അവർ താരത്തിനുള്ള ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കി. കളിക്കിടെ പരിക്കുപറ്റുന്ന കായിക താരങ്ങൾക്ക് ചികിത്സ നൽകിയിരുന്ന കേപ് ടൗണിലെ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യാനുള്ള എല്ലാ സംവിധാനവും ഷാറൂഖ്ഖാൻ ഒരുക്കി. എന്നാൽ ജന്മനാടായ രാജ്കോട്ടിൽ ശസ്ത്രക്രിയ നടത്തണമെന്ന് ആയിരുന്നു പൂജാരയുടെ പിതാവ് ആഗ്രഹിച്ചത്. പക്ഷേ ഷാരൂഖ് ഖാൻ അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയാണ് ഈ കാര്യത്തിൽ ഏറ്റവും മികച്ച ഓപ്ഷൻ എന്ന് ബോധ്യപ്പെടുത്തി,
യാത്രക്കുള്ള എല്ലാ സൗകര്യങ്ങളും, ടിക്കറ്റുകൾ, വിസ നടപടികളും, ടീം ഡോക്ടറെയും പിതാവിനെയും കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഉൾപ്പടെ എല്ലാം കൊല്കത്തയാണ് നൽകിയത്.
“ചിന്റുവിന്( പുജാരക്ക്) മികച്ച ഭാവിയുണ്ടെന്നും ലഭ്യമായ ഏറ്റവും മികച്ച വൈദ്യചികിത്സ അദ്ദേഹത്തിന് ലഭിക്കണമെന്നും ഷാരൂഖ് എന്നോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ഒരു പിന്തുണാ സംവിധാനത്തിന്റെ അഭാവത്തെക്കുറിച്ചും ഡോ. ഷായുടെ( കുടുംബ ഡോക്ടർ) കഴിവുകളിലുള്ള എന്റെ വിശ്വാസത്തെക്കുറിച്ചും അദ്ദേഹം മനസ്സിലാക്കിയപ്പോൾ, അദ്ദേഹത്തെയും എന്റെ കൂടെയുള്ള കുടുംബാംഗങ്ങളെയും വിമാനത്തിൽ കൊണ്ടുപോകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു,” പൂജാരയുടെ പിതാവ് പുസ്തകത്തിൽ പറഞ്ഞു.
“ശസ്ത്രക്രിയയ്ക്കായി നിങ്ങൾ ആഗ്രഹിക്കുന്ന ആരെയും ഞങ്ങൾ വിമാനത്തിൽ കൊണ്ടുപോകും. നിങ്ങളുടെ സ്വന്തം ആളുകൾ ആയതിനാൽ അവർക്കുള്ള പണവും ഞാൻ നൽകും.” അന്ന് കിംഗ് ഖാൻ പറഞ്ഞു.
ശസ്ത്രക്രിയ പൂർണ വിജയമായി. പിന്നീട് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായി താരം മാറുകയും ചെയ്തു.













Discussion about this post