ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച കാലത്ത് താൻ അനുഭവിച്ച വേർതിരിവുകളെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി ദീപിക പദുക്കോൺ.ഇന്ത്യയേക്കുറിച്ചും ഇവിടുത്തെ ജനങ്ങളെക്കുറിച്ചും പലർക്കും മുൻധാരണകളുണ്ട്. അത്തരം മുൻധാരണകളെ പൊളിച്ചടുക്കുകയും തന്റേതായ ശൈലിയിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയുമാണ് ഹോളിവുഡ് പ്രവേശന സമയത്ത് താൻ പിന്തുടരുന്ന രീതിയെന്ന് ദീപിക പറഞ്ഞു.
തന്റെ ഉച്ചാരണം, നിറം എന്നിവയേക്കുറിച്ചെല്ലാം അവർ പറയുകയും പക്ഷപാതം നേരിടുകയും ചെയ്തിട്ടുണ്ടെന്നും ദീപിക പറയുന്നു. ഇൻഡസ്ട്രിയിലേക്ക് വന്ന കാലത്ത് ശബ്ദത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ടയാളാണ് താൻ, ഇപ്പോൾ മെറ്റാ എഐയുടെ ശബ്ദമായി. വിചിത്രമായി തോന്നാറുണ്ടെന്നും ദീപിക പറയുന്നു.
മെറ്റ എഐയ്ക്കായി സ്റ്റുഡിയോയിൽ ശബ്ദം റെക്കോർഡ് ചെയ്യുന്ന വീഡിയോ സഹിതം ദീപിക പദുക്കോൺ തന്നെയാണ് അറിയിച്ചത്. ‘ഹായ്, ഞാൻ ദീപിക പദുക്കോണാണ്. ഞാനാണ് മെറ്റ എഐയിലെ അടുത്ത ശബ്ദത്തിനുടമ. അതിനാൽ ടാപ് ചെയ്യൂ എൻറെ ശബ്ദത്തിനായി’- എന്നാണ് വീഡിയോയിൽ ദീപികയുടെ വാക്കുകൾ. ‘മെറ്റ എഐയുടെ ഭാഗമാകാൻ കഴിയുന്നത് സന്തോഷമാണ്. എൻറെ ശബ്ദത്തിൽ ഇംഗ്ലീഷിൽ ഇന്ത്യയിലുടനീളവും അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും മെറ്റ എഐ വോയിസ് അസിസ്റ്റൻറുമായി ചാറ്റ് ചെയ്യാം’ എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ദീപിക പദുക്കോൺ കുറിച്ചിരുന്നു.









Discussion about this post