എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ്ഓഫ് ചടങ്ങിന് പിന്നാലെ വിദ്യാർത്ഥികൾ ട്രെയിനിലിരുന്ന് ദേശഭക്തിഗാനം പാടിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഗണഗീതം പാടിയ കുട്ടികളെ വരെ രൂക്ഷമായി വിമർശിച്ച് ചിലമാദ്ധ്യമങ്ങൾ സംഭവം വിവാദമാക്കിയതോടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് സ്‌കൂൾ അധികൃതർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്‌കൂൾ അധികൃതർ അയച്ച കത്തിൽ, ‘പരമപവിത്രതമീ മണ്ണിൽ ഭാരതംബയേ പൂജിക്കാൻ’ എന്ന ദേശസ്‌നേഹമുള്ള മലയാള ഗാനമാണിതെന്നും രാജ്യത്തിന്റെ മതേതര ഘടനയെയോ ദേശീയ ഐക്യത്തെയോ വെല്ലുവിളിക്കുന്ന ഒരു വാക്കുകളും അതിൽ അടങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി. വിദ്യാർത്ഥികൾ ദേശസ്‌നേഹ ഗാനം ആലപിച്ചത് തെറ്റാണോ എന്ന് ചോദിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ‘ഞങ്ങളുടെ എളിയ ചോദ്യം ഇതാണ്: നമ്മുടെ കുട്ടികൾക്ക് നമ്മുടെ മാതൃരാജ്യത്തെ സ്തുതിക്കുന്ന ഒരു ദേശസ്‌നേഹ ഗാനം ആലപിക്കാൻ കഴിയില്ലേ? അത്തരം പ്രവൃത്തികൾ യുവമനസ്സുകളിലെ ദേശീയതയെ നിരുത്സാഹപ്പെടുത്തുന്നുവെന്ന് കത്തിൽ പറയുന്നു.
‘രണ്ട് മലയാളം വാർത്താ ചാനലുകളും 24 ന്യൂസും മീഡിയ 1 ഉം ഈ ഗാനത്തെ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെടുത്തിയിരിക്കുന്നതായി വിമർശിച്ച് വിവാദമാക്കിയെന്നും സ്‌കൂൾ പ്രിൻസിപ്പൽ ഡിന്റോ കെപി പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.രക്ഷിതാക്കളും വിദ്യാർത്ഥികളും ജീവനക്കാരും വളരെയധികം അഭിമാനം പ്രകടിപ്പിച്ചെങ്കിലും, സതേൺ റെയിൽവേയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ നിന്ന് ട്വീറ്റ് നീക്കം ചെയ്തത് ‘ഞങ്ങളുടെ വിദ്യാർത്ഥികളെയും ജീവനക്കാരെയും രക്ഷിതാക്കളെയും മറ്റും വളരെയധികം ദുഃഖിപ്പിച്ചു’ എന്ന് സ്‌കൂൾ അധികൃതർ എടുത്തുപറഞ്ഞു. മതനിരപേക്ഷതയ്ക്കോ ദേശീയ ഐക്യത്തിനോ എതിരായ വാക്കുകളോ വികാരങ്ങളോ ഈ ഗാനത്തിലില്ല. ഭാരതമാതാവിനോടുള്ള ആദരവും നമ്മുടെ രാജ്യത്തോടുള്ള അഭിമാനവും മാത്രമാണ് ഇത് പ്രകടിപ്പിക്കുന്നത്,’ പ്രധാനമന്ത്രിക്കുള്ള കത്തിൽ കൂട്ടിച്ചേർത്തു









Discussion about this post