ന്യൂയോർക്ക് : രണ്ട് ഇന്ത്യൻ ഗുണ്ടാസംഘങ്ങൾ വിദേശത്ത് പിടിയിൽ. ജോർജിയയിൽ നിന്നും യുഎസിൽ നിന്നുമാണ് കൊടും കുറ്റവാളികളായ രണ്ട് ഗുണ്ടാസംഘങ്ങളെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരുന്ന പ്രതികളാണ് പിടിയിലായത്. ഇരുവരെയും ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തും.
ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ഭാനു റാണ ആണ് അറസ്റ്റിലായ ഒരാൾ. അമേരിക്കയിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ഹരിയാന, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പഞ്ചാബിൽ നടന്ന ഗ്രനേഡ് ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇയാളുടെ വിവിധ കുറ്റകൃത്യങ്ങളിലെ പങ്ക് പുറത്തുവന്നത്.
ഹരിയാനയിലെ നാരായൺഗഢ് സ്വദേശിയായ വെങ്കിടേഷ് ഗാർഗ് ആണ് അറസ്റ്റിലായ മറ്റൊരു പ്രതി. ഗുരുഗ്രാമിൽ ഒരു ബഹുജൻ സമാജ് പാർട്ടി നേതാവിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള പ്രതിയാണ് വെങ്കിടേഷ് ഗാർഗ്. ഇന്ത്യയിൽ പത്തിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള വെങ്കിടേഷ് ഗാർഗ് ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളെ ഗുണ്ടാസംഘങ്ങളിലേക്ക് സജീവമായി റിക്രൂട്ട് ചെയ്തുകൊണ്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.









Discussion about this post