ഹരിയാനയിലെ ഫരീദാബാദിൽ വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 300 കിലോഗ്രാം ആർഡിഎക്‌സ്,എകെ-47,വെടിയുണ്ടകൾ എന്നിവയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒരു കശ്മീരി ഡോക്ടറുടെ വെളിപ്പെടുത്തലിലാണ് ഇത്രയധികം സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്.
ഫരീദാബാദിലെ അൽ ഫലാഹ് ആശുപത്രിയിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഡോ. അദീൽ അഹമ്മദ് റാത്തർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. കേസിൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു ഡോക്ടറായ ഡോ. മുസമിൽ ഷക്കീലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.പുൽവാമ ജില്ലയിലെ കോയിൽ നിവാസിയാണ് ഡോ. മുസമിൽ ഷക്കീൽ.
നേരത്തെ, കശ്മീരിലെ ഇയാളുടെ ഒരു ലോക്കറിൽ നിന്ന് ഒരു എകെ-47 റൈഫിളും മറ്റ് വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തിരുന്നുഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും സൂക്ഷിക്കാൻ ഡോ. മുസമിൽ ഷക്കീലിന് പങ്കുണ്ടെന്നാണ് സൂചന.
നിരോധിത ഭീകര സംഘടനകളായ ജയ്ഷ്-ഇ-മുഹമ്മദ്, ഗസ്വത്-ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജമ്മു-കശ്മീരിൽ നിന്നുള്ള ഡോക്ടർമാരുടെ ശൃംഖലയെക്കുറിച്ച് ഇപ്പോൾ വ്യാപക അന്വേഷണം നടക്കുന്നുണ്ട്.









Discussion about this post