ന്യുയോര്‍ക്ക്: ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ടൈം മാഗസിന് പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അവസാനഘട്ട വോട്ടെടുപ്പിനുള്ള 127 പേരുടെ പട്ടികയിലാണ് നരേന്ദ്രമോദി ഇടം പിടിച്ചിരിക്കുന്നത്.ടെന്നീസ് താരം സാനിയ മിര്‍സയും ബാളിവുഡ് നടി പ്രിയങ്ക ചോപ്രയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നൂറു പേരുടെ പട്ടികയാണ് ടൈം മാഗസിന് പുറത്തിറക്കുന്നത്. അടുത്തമാസമാണ് പട്ടിക പ്രഖ്യാപിക്കുന്നത്.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെ, ഗായിക റിഹാന, ഉസൈന്‍ ബോള്‍ട്ട്, മാര്‍ക് സുക്കര്‍ബര്‍ഗ്, ആംഗല മെര്‍ക്കല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, വ്ളാദിമര്‍ പുടിന് എന്നിവരും പട്ടികയില്‍ സ്ഥാനം നേടാന്‍ കാത്തിരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.
Discussion about this post