സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം പാടുന്നത് നിർബന്ധമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വന്ദേമാതരത്തെ എതിർക്കുന്നതിൽ അർത്ഥമില്ലെന്നും വന്ദേമാതരത്തെ എതിർത്തതാണ് ഇന്ത്യയുടെ വിഭജനത്തിന് പിന്നിലെ ഒരു കാരണമെന്നും യോഗി പറഞ്ഞു. ഗോരഖ്പൂരിൽ നടന്ന ഏകതാ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ചർച്ചകളിൽ സർദാർ വല്ലഭായ് പട്ടേലിനെ ഉൾപ്പെടുത്തണം. ഉത്തർപ്രദേശിലുടനീളമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘വന്ദേമാതരം’ ചൊല്ലുന്നത് നിർബന്ധമാക്കും, അതുവഴി സംസ്ഥാനത്തെ ഓരോ പൗരനും ഭാരതമാതാവിനോടും മാതൃരാജ്യത്തോടും ആദരവും ഭക്തിയും വളർത്തിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
1875ൽ അക്ഷയ നവമി ദിനത്തിൽ ബങ്കിം ചന്ദ്ര ചതോപാധ്യായയാണ് ‘വന്ദേമാതരം’ എന്ന ഗാനം രചിച്ചത്. ആനന്ദമഠം എന്ന നോവലിന്റെ ഭാഗമായി ബംഗദർശൻ എന്ന സാഹിത്യ ജേണലിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കാലക്രമേണ, കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയുടെ ഉണർവിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായി ഇത് മാറി.









Discussion about this post