മോസ്‌കോ : പാകിസ്താന് വൻ നാണക്കേട് സൃഷ്ടിച്ച ഐഎസ്ഐ സീക്രട്ട് ഏജന്റ് റഷ്യയിൽ അറസ്റ്റിൽ. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ്-400ന്റെ ടെക്നോളജി രേഖകൾ മോഷ്ടിക്കാൻ ശ്രമിച്ച പാകിസ്താൻ സീക്രട്ട് ഏജന്റ് ആണ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ വെച്ച് പിടിയിലായത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ എസ്-400 നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഈ വ്യോമപ്രതിരോധ സംവിധാനത്തിന്റെ സാങ്കേതികവിദ്യ മോഷ്ടിക്കാൻ പാകിസ്താൻ ശ്രമം ആരംഭിച്ചിരുന്നത്.
പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ ചാര ശൃംഖലയെ തുറന്നുകാട്ടുന്ന നടപടിയാണ് റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. റഷ്യയുടെ നൂതന ആയുധ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട വ്യോമ പ്രതിരോധ സംവിധാനങ്ങളെയും മറ്റ് സാങ്കേതികവിദ്യകളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ഐഎസ്‌ഐ ശ്രമിച്ചതെന്ന് റഷ്യ വ്യക്തമാക്കി.
ചൈന നൽകിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമല്ലെന്ന് ഓപ്പറേഷൻ സിന്ദൂറിൽ തെളിഞ്ഞതോടെയാണ് റഷ്യയുടെ വ്യോമ പ്രതിരോധ സാങ്കേതികവിദ്യ മോഷ്ടിക്കാൻ പാകിസ്താൻ തീരുമാനിച്ചത്. എസ്-400 കൂടാതെ Mi-8AMTShV, Mi-8AMTShV (VA) സൈനിക ഗതാഗത ഹെലികോപ്റ്ററുകളുമായി ബന്ധപ്പെട്ട രഹസ്യ രേഖകളും മോഷ്ടിക്കാൻ പാകിസ്താൻ ചാര ശൃംഖല ശ്രമം നടത്തിയതായി റഷ്യൻ അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. റഷ്യയിൽ നിന്നുള്ള റിപ്പോർട്ട് പുറത്തുവന്നതോടെ ആഗോളതലത്തിൽ വൻ നാണക്കേടാണ് പാകിസ്താന് ഉണ്ടായിരിക്കുന്നത്.









Discussion about this post