രാജ്യത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുള്ള നാല് ഡോക്ടർമാരും സഹായികളും പിടിയിലായിരിക്കുകയാണ് , ഇത് പ്രൊഫഷണൽ സർക്കിളുകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന വളർന്നുവരുന്ന വൈറ്റ് കോളർ ഭീകര ശൃംഖലയെ ആണ് തുറന്നുകാണിക്കുന്നത്. ഇത്, ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകൾ തങ്ങളുടെ സ്ഥാനങ്ങൾ കൂടുതൽ ഭീകര അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന അസ്വസ്ഥതയുണ്ടാക്കുന്ന ഒരു പ്രവണതയിലേക്കാണ് വിരൽ ചൂണ്ടുന്നത് .രണ്ട് അറസ്റ്റുകളും ഒരു ദിവസത്തെ വ്യത്യാസത്തിലാണ് നടന്നത്, എന്നാൽ അവ തമ്മിൽ ബന്ധമുണ്ടോ എന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നടന്ന അറസ്റ്റുകളിൽ ഒന്നിൽ നിന്ന് 2,900 കിലോയിലധികം ബോംബ് നിർമ്മാണ സാമഗ്രികൾ, റൈഫിളുകൾ, പിസ്റ്റളുകൾ, മറ്റ് സംശയാസ്പദമായ വസ്തുക്കൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട് ഗുജറാത്തിൽ നടത്തിയ മറ്റ് അറസ്റ്റുകളിൽ വിഷം ഉണ്ടാക്കുന്ന വസ്തുക്കളും പിസ്റ്റളുകളും കണ്ടെടുത്തു.
തീവ്രവാദികളായ ഈ ഡോക്ടർമാർ പാകിിസ്താനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന വിദേശ ഹാൻഡ്‌ലർമാരുമായും ഐസിസ്, ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം), അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (എജിയുഎച്ച്) തുടങ്ങിയ നിരോധിത സംഘടനകളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഈ പ്രൊഫഷണലുകൾക്ക് അന്താരാഷ്ട്ര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾക്ക് സജീവമായി പദ്ധതിയിടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജമ്മു കശ്മീരിലെ അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ (ജിഎംസി) ഒരു സീനിയർ റസിഡന്റ് ഡോക്ടറുടെ പേഴ്‌സണൽ ലോക്കറിൽ നിന്ന് എകെ-47 റൈഫിൾ കഴിഞ്ഞയാഴ്ച കണ്ടെടുത്തപ്പോഴാണ് ആദ്യ അറസ്റ്റ് നടന്നത്. അനന്ത്‌നാഗിലെ ഖാസിഗുണ്ടിൽ താമസിക്കുന്ന 27 കാരനായ അദീൽ അഹമ്മദ് റാത്തർ 2024 ഒക്ടോബർ 24 വരെ അനന്ത്‌നാഗിലെ ജിഎംസിയിൽ ജോലി ചെയ്തിരുന്നു. ഇയാൾക്ക്, ജെയ്‌ഷെ മുഹമ്മദുമായും എജിയുഎച്ചുമായും ബന്ധമുണ്ടെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബർ 27 ന് ശ്രീനഗറിൽ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതാണ് ഈ അറസ്റ്റിന് കാരണമായത്. സിസിടിവി ദൃശ്യങ്ങളിൽ അദീൽ അഹമ്മദ് റാത്തറിന്റെ പ്രവർത്തനം കണ്ടെത്തി. തുടർന്ന് ഉത്തർപ്രദേശിലെ സഹാറൻപൂരിലേക്ക് ഇയാളെ പിടികൂടി നവംബർ 6 ന് കസ്റ്റഡിയിലെടുത്തു. ആയുധ നിയമവും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമവും (യുഎപിഎ) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡോ. മുസമ്മിൽ ഷക്കീലിനെ ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തു
മൂന്നാമത്തെ അറസ്റ്റിൽ കശ്മീരി ഡോക്ടറും അൽ ഫലാഹ് സർവകലാശാലയിലെ ഫാക്കൽറ്റിയുമായ ഡോ. മുസമിൽ ഷക്കീൽ ഉൾപ്പെടുന്നു . നവംബർ 9 ന് ജമ്മു കശ്മീർ, ഹരിയാന പോലീസിന്റെ സംയുക്ത സംഘമാണ് ഇയാളെ പിടികൂടിയത്. ധൗജിലെ വാടക മുറിയിൽ നിന്ന് 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ്, റൈഫിളുകൾ, പിസ്റ്റളുകൾ, ടൈമറുകൾ, ബാറ്ററികൾ എന്നിവ അധികൃതർ കണ്ടെടുത്തു. ഡോ. മുസമ്മിൽ സ്യൂട്ട്കേസുകളിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായും ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും വിവരങ്ങളുണ്ട്.
മുസമ്മിൽ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരു സ്വിഫ്റ്റ് കാറിൽ നിന്ന് മൂന്ന് മാഗസിനുകൾ അടങ്ങിയ ഒരു ക്രിങ്കോവ് അസോൾട്ട് റൈഫിൾ, 83 റൗണ്ടുകൾ, എട്ട് വെടിയുണ്ടകളുള്ള ഒരു പിസ്റ്റൾ, രണ്ട് മാഗസിനുകൾ, രണ്ട് ഒഴിഞ്ഞ ഷെൽ കേസിംഗുകൾ എന്നിവയും പോലീസ് കണ്ടെടുത്തു.ഷക്കീലിന് നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും ശ്രീനഗറിൽ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ഇയാൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഫരീദാബാദ് പോലീസ് കമ്മീഷണർ സതേന്ദർ കുമാർ ഗുപ്ത വ്യക്തമാക്കുന്നു അദീൽ അഹമ്മദ് റാത്തർ നൽകിയ സൂചനകളാണ് ഷക്കീലിനെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത്.
ഫരീദാബാദിൽ നിന്ന് ഡോ. ഷഹീൻ ഷാഹിദിനെ അറസ്റ്റ് ചെയ്തു
ഭീകരാക്രമണ ഗൂഢാലോചന പരാജയപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ലഖ്‌നൗവിലെ ലാൽ ബാഗ് നിവാസിയായ ഡോക്ടർ ഷഹീൻ ഷാഹിദിനെ ഫരീദാബാദിൽ നിന്ന് സംയുക്ത പോലീസ് സംഘങ്ങൾ അറസ്റ്റ് ചെയ്തു. അൽ ഫലാഹ് സർവകലാശാലയിലെ വനിതാ ഡോക്ടറായ ഷഹീന് ഡോ. മുസമ്മിലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. മുസമ്മിൽ ആയുധങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു റൈഫിളും വെടിയുണ്ടകളും അവരുടെ കാറിൽ നിന്ന് പോലീസ് കണ്ടെടുത്തു. ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ഒരു വിശാലമായ ഭീകര ഗൂഢാലോചനയിൽ രണ്ട് ഡോക്ടർമാരും പങ്കാളികളാണെന്നാണ് സംശയം.
ഡോ. അഹമ്മദ് സയ്യിദ് ഗുജറാത്തിൽ നിന്ന് അറസ്റ്റിൽ
സുരക്ഷാ ഏജൻസികളെ മുഴുവൻ ഞെട്ടിച്ച കേസിൽ നവംബർ 7 ന് ഗുജറാത്ത് എടിഎസ് ഹൈദരാബാദിൽ നിന്നുള്ള അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദിനെ (35) അറസ്റ്റ് ചെയ്തു. ചൈനയിൽ പരിശീലനം ലഭിച്ച എംബിബിഎസ് ഡോക്ടറായ സയ്യിദ്, മാരക വിഷമായ റിസിൻ തയ്യാറാക്കുകയും ഡൽഹിയിലെ ആസാദ്പൂർ മണ്ടി, അഹമ്മദാബാദിലെ നരോദ പഴച്ചന്ത, ലഖ്‌നൗവിലെ ആർഎസ്എസ് ഓഫീസ് എന്നിവയുൾപ്പെടെ തിരക്കേറിയ പൊതു ഇടങ്ങളിൽ മാസങ്ങളോളം നിരീക്ഷണം നടത്തുകയും ചെയ്തു.
അഹമ്മദാബാദിലെ അദലാജിന് സമീപം രണ്ട് ഗ്ലോക്ക് പിസ്റ്റളുകൾ, ഒരു ബെറെറ്റ, 30 ലൈവ് കാട്രിഡ്ജുകൾ, നാല് ലിറ്റർ കാസ്റ്റർ ഓയിൽ എന്നിവയുമായാണ് സയ്യിദിനെ പിടികൂടിയത്. ഐസിസ്-ഖൊറാസൻ പ്രവിശ്യയിലെ അബു ഖാദിമുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎപിഎ, ആയുധ നിയമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകൾ എന്നിവ പ്രകാരം ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം സയ്യിദിന്റെയും കൂട്ടാളികളുടെയും അറസ്റ്റ് ഹരിയാന, ജമ്മു കശ്മീർ പോലീസ് നടത്തിയ അറസ്റ്റുകളുമായി ബന്ധമുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല









Discussion about this post