എറണാകുളം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിൽ ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് സാബു എം ജേക്കബിന്റെ ട്വന്റി 20 പാർട്ടി. 76 ഡിവിഷനിലും മത്സരിക്കുമെന്ന് പാർട്ടി വ്യക്തമാക്കി. കൂടാതെ 4 മുനിസിപ്പാലിറ്റികളിലും ട്വന്റി 20 മത്സരിക്കും.
സംസ്ഥാനത്തെ 7 ജില്ലകളിലെ 60 പഞ്ചായത്തുകളിലും ട്വന്റി 20 മത്സരിക്കുമെന്ന് സാബു എം ജേക്കബ് അറിയിച്ചു. കൊല്ലം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിലെ 60 പഞ്ചായത്തുകളിൽ ആണ് മത്സരിക്കുക. കൂടാതെ 80% സ്ഥാനാർത്ഥികളും സ്ത്രീകൾ ആയിരിക്കുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
രണ്ട് പഞ്ചായത്തുകളിൽ മുഴുവൻ സ്ഥാനാർത്ഥികളും സ്ത്രീകളായിരിക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചു. കുന്നത്തുനാട്ടിലെ പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിൽ ആണ് മുഴുവൻ സ്ത്രീ സ്ഥാനാർത്ഥികളെ നിർത്തുന്നത്. കൊച്ചി കോർപ്പറേഷനിൽ ഉൾപ്പെടെ പ്രമുഖരായ വ്യക്തികളെ രംഗത്തിറക്കും. ആകെ 1600 സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും ട്വന്റി 20 അറിയിച്ചു.









Discussion about this post