അടുത്ത 48 മണിക്കൂറിനുള്ളിൽ രവീന്ദ്ര ജഡേജ-സാം കറൻ-സഞ്ജു സാംസൺ ട്രേഡ് അന്തിമമാകുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിലൂടെ രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സിഎസ്‌കെ) ചേരാൻ സാധ്യതയുണ്ട്. പകരമായി ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും കരാറിന്റെ ഭാഗമായി രാജസ്ഥാനിലെത്തും എന്നാണ് ഇതുവരെ വന്ന റിപ്പോർട്ടിൽ നിന്ന് മനസിലാകുന്നത്. ക്രിക്ക്ബസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മൂന്ന് കളിക്കാരും കരാറിന് സമ്മതിച്ചതിനാൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഔദ്യോഗിക സ്ഥിതീകരണം ഇത് സംബന്ധിച്ച് നമുക്ക് കിട്ടും.
“മൂന്ന് കളിക്കാരിൽ നിന്നും സമ്മതം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇതോടെ ട്രേഡിനുള്ള പ്രക്രിയ ആരംഭിച്ചു. മൂന്ന് പേരും ഇത് സംബന്ധിച്ച് ഉള്ള കരാറിൽ ഒപ്പുവെച്ചു. പക്ഷേ പ്രക്രിയ പൂർത്തിയാകാൻ കുറച്ച് സമയമെടുക്കും,” ഒരു ഫ്രാഞ്ചൈസി ഉദ്യോഗസ്ഥൻ പറഞ്ഞു റിപ്പോർട്ട്.
എന്നിരുന്നാലും ഈ സമയം വരെ സാംസൺ-ജഡേജ-കറാൻ കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ രണ്ട് ഫ്രാഞ്ചൈസികളും ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡിനെ (ബിസിസിഐ) അറിയിച്ചിട്ടില്ല. “ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇതിൽ പങ്കാളികൾ ആണല്ലോ. തിങ്കളാഴ്ച (നവംബർ 10) വൈകുന്നേരം വരെ, രണ്ട് ഫ്രാഞ്ചൈസികളുമുള്ളവർ ഐപിഎല്ലിനെയോ ബിസിസിഐ അധികൃതരെയോ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.” രണ്ട് ഫ്രാഞ്ചൈസികളിൽ ഒന്നിലെ ഒരു ഉദ്യോഗസ്ഥനും ഇത് സ്ഥിരീകരിച്ചു,”
കരാറിൽ ഉൾപ്പെട്ട മൂന്ന് കളിക്കാരിൽ ഒരാൾ വിദേശത്തായതിനാൽ, പ്രക്രിയ പൂർത്തിയാക്കാൻ ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ആവശ്യമാണ്, ഈ സാഹചര്യത്തിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അത് നൽകേണ്ടിവരും. സാമിന്റെ കാര്യത്തിൽ ആരാധകർക്ക് വിഷമം ഒന്നും ഇല്ലെങ്കിലും ജഡേജ – സഞ്ജു സ്വാപ്പ് ഡീലിൽ സങ്കടപെടുന്ന ഒരുപാട് ആരാധകർ രാജസ്ഥാൻ, ചെന്നൈ ടീമുകളിൽ ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്.













Discussion about this post