ഗെബറോണി : ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ആഫ്രിക്കൻ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ബോട്സ്വാനയിലെത്തി. ഒരു ഇന്ത്യൻ രാഷ്ട്രപതി ഈ രാജ്യത്തേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഗെബറോണിയിലെ സർ സെറെറ്റ്സെ ഖാമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 21 ഗൺ സല്യൂട്ട്, ഗാർഡ് ഓഫ് ഓണർ എന്നിവയോടെ പ്രൗഢഗംഭീരമായ സ്വീകരണം ആണ് ഇന്ത്യൻ രാഷ്ട്രപതിക്ക് ബോട്സ്വാന ഒരുക്കിയിരുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അംഗോള, ബോട്സ്വാന ഇനി രണ്ടു രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ രാഷ്ട്രപതി സന്ദർശനം നടത്തിയത്. ബോട്സ്വാന പ്രസിഡന്റ് ഡുമ ഗിഡിയൻ ബോക്കോ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ നേരിട്ട് സ്വാഗതം ചെയ്തു. ഇന്ത്യ-ബോട്‌സ്വാന ബന്ധം ശക്തിപ്പെടുത്തുന്നതിനും കലഹാരി മരുഭൂമിയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള കരാർ അന്തിമമാക്കുന്നതിനുമാണ് മുർമുവിന്റെ സന്ദർശനം.
‘പ്രൊജക്റ്റ് ചീറ്റ’യുടെയും വന്യജീവി സംരക്ഷണ സഹകരണത്തിന്റെയും ഭാഗമായി ഇന്ത്യയും ബോട്സ്വാനയും സഹകരണം വർദ്ധിപ്പിക്കുകയും എട്ട് ചീറ്റകളെ ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്യും. മൂന്ന് ദിവസത്തെ സന്ദർശന വേളയിൽ പ്രസിഡന്റ് മുർമു പ്രസിഡന്റ് ബോക്കോയുമായി പ്രതിനിധി തല ചർച്ചകൾ
നടത്തും . ഇരു നേതാക്കളും നിരവധി ധാരണാപത്രങ്ങളിൽ (എംഒയു) ഒപ്പുവെക്കും. തുടർന്ന്, പ്രസിഡന്റ് മുർമു ബുധനാഴ്ച ബോട്സ്വാന പാർലമെന്റിനെ അഭിസംബോധന ചെയ്യുകയും അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.









Discussion about this post