ഡൽഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌ഫോടനത്തിന് മുൻപ് താനും ഉമറും ചെങ്കോട്ടയിലേക്ക് വന്നിരുന്നുവെന്ന് അറസ്റ്റിലായ കശ്മീരി ഡോക്ടർ മുസമിൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് വിവരം.
മുസമിലിനെ ചോദ്യം ചെയ്തതായും ഇയാളുടെ ഫോണിലെ ഡാറ്റയിൽ നിന്ന് ചില വിവരങ്ങൾ ലഭിച്ചതായും വിവരങ്ങളുണ്ട്. ചോദ്യം ചെയ്യലിൽ അടുത്തവർഷം ജനുവരി 26 ന് ഒരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നും അതിന്റെ ഭാഗമായി ചെങ്കോട്ടയ്ക്ക് ചുറ്റമുള്ള പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നുവെന്നും മുസമിൽ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഈ ദീപാവലിക്ക് തിരക്കേറിയ ഒരു സ്ഥലം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും എന്നാൽ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും മുസമിൽ പറയുന്നു.
അതേസമയം അൽ ഫലാഹ് സർവകലാശാലയിലെ ഫാക്കൽറ്റി കൂടിയായിരുന്നു അറസ്റ്റിലായ ഡോ. മുസമിൽ ഷക്കീൽ . നവംബർ 9 ന് ജമ്മു കശ്മീർ, ഹരിയാന പോലീസിന്റെ സംയുക്ത സംഘമാണ് ഇയാളെ പിടികൂടിയത്. ധൗജിലെ വാടക മുറിയിൽ നിന്ന് 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ്, റൈഫിളുകൾ, പിസ്റ്റളുകൾ, ടൈമറുകൾ, ബാറ്ററികൾ എന്നിവ അധികൃതർ കണ്ടെടുത്തു. ഡോ. മുസമ്മിൽ സ്യൂട്ട്‌കേസുകളിൽ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായും ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും വിവരങ്ങളുണ്ട്.
മുസമ്മിൽ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരു സ്വിഫ്റ്റ് കാറിൽ നിന്ന് മൂന്ന് മാഗസിനുകൾ അടങ്ങിയ ഒരു ക്രിങ്കോവ് അസോൾട്ട് റൈഫിൾ, 83 റൗണ്ടുകൾ, എട്ട് വെടിയുണ്ടകളുള്ള ഒരു പിസ്റ്റൾ, രണ്ട് മാഗസിനുകൾ, രണ്ട് ഒഴിഞ്ഞ ഷെൽ കേസിംഗുകൾ എന്നിവയും പോലീസ് കണ്ടെടുത്തു.ഷക്കീലിന് നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും ശ്രീനഗറിൽ ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ഇയാൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഫരീദാബാദ് പോലീസ് കമ്മീഷണർ സതേന്ദർ കുമാർ ഗുപ്ത വ്യക്തമാക്കുന്നു അദീൽ അഹമ്മദ് റാത്തർ നൽകിയ സൂചനകളാണ് ഷക്കീലിനെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത്









Discussion about this post