പാകിസ്താനുമായുള്ള സംഘർഷം തുടരുന്നതിനിടെ എല്ലാവിധ വ്യാപാരബന്ധവും പൂർണമായി അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാൻ.
പാക് സർക്കാർ രാഷ്ട്രീയപരമായ കാരണങ്ങളാൽ അതിർത്തി അടച്ചുവെന്ന് അഫ്ഗാൻ ആരോപിച്ചു. ഇനി പാകിസ്താനെ ആശ്രയിക്കേണ്ടെന്നും ചരക്കുനീക്കത്തിനും കച്ചവടത്തിനും ബദൽവഴി നോക്കണമെന്നും താലിബാൻ സർക്കാരിലെ സാമ്പത്തികകാര്യ ഉപപ്രധാനമന്ത്രി മുല്ലാ അബ്ദുൽ ഘനി ബറാദർ വ്യാപാരികളോട് നിർദേശിച്ചു.
ഒരടിസ്ഥാനവുമില്ലാതെ, ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കുന്ന നീക്കങ്ങളാണ് അവർ നടത്തുന്നത്. നമ്മുടെ ക്ഷമ നശിപ്പിച്ചു കാർഷിക കയറ്റുമതി സീസണിൽ പോലും പാകിസ്താൻ അതിർത്തി അടച്ചിട്ടത് തിരിച്ചടിയായി. കയറ്റുമതിക്ക് അഫ്ഗാൻ വ്യാപാരികൾ പാകിസ്താൻ തുറമുഖങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇനി പാകിസ്താന് പകരം ഇറാൻ, തുർക്കി, ചൈന, മധ്യേഷ്യൻ രാജ്യങ്ങളായ താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ എന്നിവയെ സമീപിക്കാനും ഉപ പ്രധാനമന്ത്രി നിർദേശിച്ചു.ഇതോടെ മധ്യേഷ്യൻ രാജ്യങ്ങളുമായി പുതിയ വ്യാപാര മാർഗങ്ങൾ കണ്ടെത്താൻ അഫ്ഗാനിസ്താൻ ശ്രമം ആരംഭിച്ചു.പാകിസ്താനിൽ നിന്നുള്ള മരുന്ന് ഇറക്കുമതി പൂർണമായും നിരോധിക്കുന്നതായും അദ്ദേഹം പറഞ്ഞു. മരുന്നുകൾക്ക് ഇനി മറ്റു രാജ്യങ്ങളെ ആശ്രയിച്ചാൽ മതി.
അഫ്ഗാനിസ്താനെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന ടോർഖാം, സ്പിൻ ബോൾഡാക്ക് തുടങ്ങിയ പ്രധാനപ്പെട്ട അഞ്ച് അതിർത്തി ചെക്ക്‌പോസ്റ്റുകൾ ഒരു മാസത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. ഇത് ഇരു രാജ്യങ്ങളുടെയും വ്യാപാരത്തെ സാരമായി ബാധിച്ചു. പാകിസ്താനിലെ തുറമുഖങ്ങളെ ആശ്രയിക്കുന്ന അഫ്ഗാൻ നിരവധി ബിസിനസുകൾക്ക് ഇത് വലിയ നഷ്ടം വരുത്തിയിട്ടുണ്ട്.













Discussion about this post