ദേശീയ ടീമിൽ തുടരണമെങ്കിൽ സഞ്ജു സാംസൺ 2026 ലെ ഐപിഎല്ലിൽ ഓപ്പണിംഗ് സ്ഥാനത്ത് തന്നെ തുടരണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. മറ്റേതെങ്കിലും സ്ഥാനത്ത് കളിച്ചാൽ സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കുമെന്ന് ക്രിക്കറ്റ് അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതിയ ഏതെങ്കിലും സ്ഥാനത്ത് പരാജയപ്പെട്ടാൽ സെലക്ടർമാർക്ക് അത് ഒരു ഒഴികഴിവായി ഉപയോഗിക്കാമെന്ന് അദ്ദേഹം സൂചന നൽകി. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേ, മുൻ ഐപിഎൽ ചാമ്പ്യൻ പറഞ്ഞു:
“സഞ്ജു ഓർഡറിൽ താഴേക്ക് ബാറ്റ് ചെയ്യുന്നതിനെ അനുകൂലിക്കാൻ എനിക്ക് സാധിക്കുന്നില്ല. ചെന്നൈ സൂപ്പർ കിങ്സിൽ സഞ്ജുവും ഋതുരാജും ഓപ്പൺ ചെയ്യുന്നത് നിങ്ങൾ കാണുമെന്ന് ഞാൻ കരുതുന്നു, അല്ലെങ്കിൽ സഞ്ജുവോ ഉർവിലോ ഓപ്പൺ ചെയ്യുന്നത് നിങ്ങൾ കാണും.”
“ഇന്ത്യൻ ടീമിൽ സഞ്ജു കളിക്കണമെങ്കിൽ അദ്ദേഹം ഓപ്പണറായി ബാറ്റ് ചെയ്യണം. ആ നമ്പറിന് താഴെ എവിടെയെങ്കിലും ബാറ്റ് ചെയ്താൽ, അദ്ദേഹം സ്വയം വലിയ ദ്രോഹമാണ് ചെയ്യുന്നത്, അത് സെലക്ടർമാർ അദ്ദേഹത്തിനെതിരെ ഒരു ഒഴികഴിവായി ഉപയോഗിക്കും. ശേഷം അവർ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കും” റോബിൻ കൂട്ടിച്ചേർത്തു.
അതേസമയം സഞ്ജു – ചെന്നൈ സൂപ്പർ കിംഗ്സ് ഉടൻ തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കും എന്ന് തന്നെയാണ് റിപ്പോർട്ട്.













Discussion about this post