യുവ നടന് ജിഷ്ണു അന്തരിച്ചു. 35 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.
ബാലതാരമായ കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. റബേക്ക് ഉതുപ്പ് കിഴക്കേ മല ആയിരുന്നു അവസാനമായി പുറത്തിറങ്ങിയ മലയാളചിത്രം. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലായിരുന്നു അവസാനമായി അഭിനയിച്ചത്.
2002ല്‍ ഇറങ്ങിയ നമ്മള് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി.
പഴയ കാലനടന്‍ രാഘവന്റെ മകനാണ് ജിഷ്ണു. ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. അര്‍ബുദ ബാധ വേട്ടയാടുമ്പോഴും ജീവിതത്തില്‍ വലിയ പ്രതീക്ഷകള്‍ പങ്കുവച്ച ജിഷ്ണു ശക്തമായ ആത്മവിശ്വാസത്തിന്റെ കൂടി പ്രതീകമായി മാറി.
രണ്ടു വര്‍ഷം മുമ്പാണ് ജിഷ്ണുവിന് രോഗം ബാധിക്കുന്നത്. ചികിത്സക്ക് ശേഷം അദ്ദേഹം ഏതാനും സിനിമകളില്‍ അഭിനയിച്ചു. പിന്നീട് വീണ്ടും ചികിത്സ തേടിയെങ്കിലും ആരോഗ്യനില പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചെത്തിയിരുന്നില്ല.
ധന്യ രാജനാണ് ഭാര്യ.
Discussion about this post