ശബരിമലസ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെയോടെയാണ് പത്മകുമാർ എസ്‌ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ വച്ചാണ് ചോദ്യം ചെയ്യൽ. ഇതിന് ശേഷം ഇയാളുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.
സ്വർണക്കൊള്ള കേസിൽ നേരത്തേ അറസ്റ്റിലായ എൻ വാസുവിനെ വ്യാഴാഴ്ച വൈകിട്ട് നാലുമണി വരെ എസ്ഐടിയുടെ കസ്റ്റഡിയിൽവിട്ടിട്ടുണ്ട്. വാസുവിനെയും പത്മകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കും.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാറാണെന്നാണ്. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്













Discussion about this post