ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും സിപിഎം നേതാവുമായ എ പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയോടെയാണ് പത്മകുമാർ എസ്‌ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു.എസ്പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇതിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാറാണെന്നാണ്. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായവരുടെയെല്ലാം മൊഴി,സാഹചര്യത്തെളിവുകളെല്ലാം പത്മകുമാറിന് എതിരായിരുന്നു. മൂരാരി ബാബു മുതൽ വാസുവരെയുള്ളവരുടെയെല്ലാം മൊഴി പത്മകുമാറിന് എതിരാണ്. പത്മകുമാർ പറഞ്ഞിട്ടാണ് സ്വർണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നും ആരോപണമുണ്ട്.
സ്വർണക്കൊള്ള കേസിൽ നേരത്തേ അറസ്റ്റിലായ എൻ വാസുവിനെ വ്യാഴാഴ്ച വൈകിട്ട് നാലുമണി വരെ എസ്ഐടിയുടെ കസ്റ്റഡിയിൽവിട്ടിട്ടുണ്ട്. വാസുവിനെയും പത്മകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കും.










Discussion about this post