റാഞ്ചി : അനധികൃത കൽക്കരി ഖനനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രാജ്യത്തെ കൽക്കരി മാഫിയയെ പൂർണ്ണമായും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നിരവധി സ്ഥലങ്ങളിൽ ഒരേസമയം ഇ ഡി പരിശോധന നടത്തി. ജാർഖണ്ഡിലും ബംഗാളിലുമായി 40 സ്ഥലങ്ങളിൽ ആണ് ഇ ഡി റെയ്ഡ് നടന്നത്.
ജാർഖണ്ഡിലെ 18 സ്ഥലങ്ങളിലും പശ്ചിമ ബംഗാളിലെ 24 സ്ഥലങ്ങളിലും പരിശോധന നടത്തി.നിരവധി ഉന്നത വ്യക്തികൾ ഈ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സാമ്പത്തിക ക്രമക്കേടുകൾ സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡുകൾ. അനിൽ ഗോയൽ, സഞ്ജയ് ഉദ്യോഗ്, എൽബി സിംഗ്, അമർ മണ്ഡൽ എന്നിവർ ഉൾപ്പെട്ട കൽക്കരി മോഷണം, കള്ളക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്.
പശ്ചിമ ബംഗാളിലെ ദുർഗാപൂർ, പുരുലിയ, ഹൂഗ്ലി, കൊൽക്കത്ത ജില്ലകളിലെ അനധികൃത കൽക്കരി ഖനനം, അനധികൃത കൽക്കരി ഗതാഗതം, കൽക്കരി സംഭരണം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലും അന്വേഷണവും പരിശോധനയും തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. സംസ്ഥാന അതിർത്തികളിൽ പ്രവർത്തിക്കുന്ന കൽക്കരി മാഫിയകൾക്കെതിരായ ഏകോപിത മുന്നേറ്റമായാണ് ഈ നടപടിയെ ഇ ഡി വിശേഷിപ്പിക്കുന്നത്.










Discussion about this post